അധ്യാപകന്റെ കൈവെട്ടി, കേരളം നടുങ്ങി, നൊമ്പരമായി അഭിമന്യു; പോപ്പുലര്‍ ഫ്രണ്ടിന്റെ ചോരക്കളി


നാദാപുരം കേന്ദ്രീകരിച്ച് ആരംഭിച്ച നാദാപുരം ഡിഫന്‍സ് ഫോഴ്സ് എന്ന കൂട്ടായ്മയാണ് പിന്നീട് നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട്(എന്‍.ഡി.എഫ്) എന്നപേരില്‍ അതിതീവ്രസ്വഭാവമുള്ള സംഘടനയായി മാറിയത്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാക്ഷിയായ കേരളത്തില്‍ എന്‍.ഡി.എഫും തങ്ങളുടെ 'അക്കൗണ്ട്' തുറന്നു.

പ്രൊഫ. ടി.ജെ. ജോസഫ്, അഭിമന്യൂ | ഫയൽചിത്രം | മാതൃഭൂമി

കേരളത്തില്‍നിന്നുള്ള എന്‍ഡിഎഫും കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റിയും മനിത നീതി പസാരൈയും അടക്കമുള്ള സംഘടനകള്‍ ചേര്‍ന്ന് 2006 നവംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് രൂപവത്കരിച്ചത്. പേര് മാറിയെങ്കിലും എന്‍.ഡി.എഫിന്റെ 'സ്വഭാവം' തന്നെ പോപ്പുലര്‍ഫ്രണ്ടും തുടര്‍ന്നുപോന്നു. കേരളത്തെ നടുക്കിയ പല കൊലപാതകങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് പ്രതിസ്ഥാനത്തായി. കേരളത്തിന് പുറത്തും പോപ്പുലര്‍ ഫ്രണ്ട് ചോരക്കളി തുടര്‍ന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രസര്‍ക്കാര്‍ പൂട്ടിട്ടിരിക്കുകയാണ്. ഒപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെ ഏഴ് അനുബന്ധ സംഘടനകള്‍ക്കും നിരോധനമുണ്ട്.

നാദാപുരം കേന്ദ്രീകരിച്ച് ആരംഭിച്ച നാദാപുരം ഡിഫന്‍സ് ഫോഴ്സ് എന്ന കൂട്ടായ്മയാണ് പിന്നീട് നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട്(എന്‍.ഡി.എഫ്) എന്നപേരില്‍ അതിതീവ്രസ്വഭാവമുള്ള സംഘടനയായി മാറിയത്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാക്ഷിയായ കേരളത്തില്‍ എന്‍.ഡി.എഫും തങ്ങളുടെ 'അക്കൗണ്ട്' തുറന്നു. ആര്‍.എസ്.എസ്, സി.പി.എം. പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്‍.ഡി.എഫിന്റെ കൊലക്കത്തിക്കിരയായി. പോര്‍വിളിയില്‍ എന്‍.ഡി.എഫുകാര്‍ക്കും ജീവന്‍നഷ്ടമായി. 2006-ല്‍ എന്‍.ഡി.എഫ് പോപ്പുലര്‍ ഫ്രണ്ട് എന്ന പേരിലേക്ക് മാറിയെങ്കിലും സംസ്ഥാനത്തെ പലയിടത്തും ഇത് ആവര്‍ത്തിച്ചു.പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ കേരളത്തിലെ മൂന്ന് കൊലപാതകങ്ങളെക്കുറിച്ചും ഇടുക്കിയിലെ കൈവെട്ടുക്കേസിനെക്കുറിച്ചും പരാമര്‍ശമുണ്ട്. മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തി സംഭവം, വയലാര്‍ നന്ദു വധം, പാലക്കാട് സഞ്ജിത് വധം എന്നിവയാണ് നിരോധന ഉത്തരവില്‍ പരാമര്‍ശിക്കുന്ന കൊലപാതകങ്ങള്‍. ഇതിനുപുറമേ പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായ മറ്റുസംഭവങ്ങളും കേരളത്തിലുണ്ടായിരുന്നു.

അധ്യാപകന്റെ കൈവെട്ടി മാറ്റി, കേരളം നടുങ്ങി

കേരളത്തിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നതിന്റെ തെളിവായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ കൈവെട്ടുക്കേസ്. 2010 ജൂലായ് നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റിയത്. ചോദ്യപേപ്പര്‍ വിവാദത്തിലായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികാരം.

കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് അക്രമികള്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. ലോക്കല്‍ പോലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുത്തു. ആസൂത്രിതമായി നടപ്പാക്കിയ ആക്രമണമെന്നായിരുന്നു എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. 37 പ്രതികളെ വിചാരണ ചെയ്തു. 13 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍ കേസിലെ ഒന്നാംപ്രതിയായ സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി റെഡ്‌കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

മഹാരാജാസില്‍ കുത്തേറ്റുവീണ അഭിമന്യു..

2018 ജൂലായ് രണ്ടിന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജ് വളപ്പില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഭിമന്യു കൊല്ലപ്പെട്ടത്. ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമായിരുന്നു കേരളത്തെ നടുക്കിയ ആ കൊലപാതകത്തിന് കാരണം. പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യൂവിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കി. കേരളം ഒന്നടങ്കം തേങ്ങി. 'ഞാന്‍ പെറ്റ മകനേ' എന്ന അഭിമന്യൂവിന്റെ അമ്മയുടെ വിലാപം മലയാളികളുടെ നെഞ്ചുലച്ചു.

കേസില്‍ 30 പോപ്പുലര്‍ ഫ്രണ്ടുകാരെയാണ് പോലീസ് പ്രതിചേര്‍ത്തത്. ഇതില്‍ 15 പേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസിന്റെ വിചാരണ നടപടികള്‍ തുടരുന്നു. ഇതിനിടെ പല പ്രതികളും ജാമ്യത്തിലിറങ്ങി.

വയലാറിലെ നന്ദുകൃഷ്ണ...

2021 ഫെബ്രുവരി 24-ന് ആലപ്പുഴ വയലാറില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ നന്ദുകൃഷ്ണ കൊല്ലപ്പെട്ടു. എസ്.ഡി.പി.ഐ, ആര്‍.എസ്.എസ്. സംഘടനകളുടെ മാര്‍ച്ചിന് പിന്നാലെയാണ് നന്ദുകൃഷ്ണയെ വീടിന് സമീപത്തുവെച്ച് വെട്ടിക്കൊന്നത്. കേസില്‍ 25 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.

പാലക്കാട് സഞ്ജിത് വധം

ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് പാലക്കാട് മമ്പറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്തിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നത്. 2021 നവംബര്‍ 15-നായിരുന്നു സംഭവം. കേസില്‍ 15 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലായി.

തിരൂര്‍ ബിപിന്‍ വധം

ആര്‍എസ്എസ് പ്രാദേശിക നേതാവായ ബിപിനെ 2017 ഓഗസ്റ്റ് 24-നാണ് തൃപ്രങ്ങോട്ടെ റോഡരികില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതിയായിരുന്നു ബിപിന്‍. കേസില്‍ 15 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മറ്റുചില കൊലപാതകങ്ങള്‍...

ചാവക്കാട് നൗഷാദ് വധം

ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുന്ന നൗഷാദിനെ 2019 ജൂലായ് 30-നാണ് ഒരുസംഘം വെട്ടിക്കൊന്നത്. സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് തുടക്കത്തില്‍ തന്നെ പോലീസിന് വ്യക്തമായി. പ്രതികളെല്ലാം പിന്നീട് പലഘട്ടങ്ങളിലായി പിടിയിലാവുകയും ചെയ്തു.

ചെങ്ങന്നൂര്‍ വിശാല്‍

2012 ജൂലായിലാണ് ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനായ വിശാല്‍കുമാര്‍ കൊല്ലപ്പെട്ടത്. കോളേജിലുണ്ടായ എബിവിപി-കാമ്പസ് ഫ്രണ്ട് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കൊലപാതകം. പ്രതികളെല്ലാം കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു.

കുന്നംകുളത്തെ ബിജേഷ്

2009 ഒക്ടോബറിലാണ് കുന്നംകുളത്തെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന ബിജേഷ് കൊല്ലപ്പെട്ടത്. എന്‍.ഡി.എഫ്- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു ദാരുണമായ കൊലപാതകത്തിന് പിന്നില്‍.

Content Highlights: popular front kerala murders also explains in prohibition order


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented