'എങ്ങനെയും രക്ഷപ്പെടുത്തണം'; പിടിയിലാകും മുമ്പ് പോപ്പുലര്‍ ഉടമകള്‍ കോടികള്‍ കൈമാറി


പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികൾ | ഫോട്ടോ: മാതൃഭൂമി

കോന്നി: പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ തോമസ് ഡാനിയേലും ഭാര്യ പ്രഭ ഡാനിയേലും പോലീസിന് കീഴടങ്ങുന്നതിനു മുന്‍പായി കോടികള്‍ വിശ്വസ്തനായ ഒരു ബ്രാഞ്ച് മാനേജരെ ഏല്‍പ്പിച്ചതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. എങ്ങനെയും രക്ഷപ്പെടുത്തണം എന്നായിരുന്നു മാനേജരോട് തോമസ് ഡാനിയേലിന്റെ ആവശ്യം. ഈ മാനേജര്‍ മുന്‍കൈയെടുത്താണ് പത്തനംതിട്ടയില്‍ ബ്രാഞ്ച് മാനേജര്‍മാരുടെ യോഗം വിളിച്ചുകൂട്ടിയത്. ബ്രാഞ്ച് മാനേജര്‍മാര്‍ കേസില്‍പ്പെടാതിരിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തണമെന്നും ഉടമകളുടെ വിശ്വസ്തനായ മാനേജര്‍ എല്ലാവരോടും പറഞ്ഞു. അതിനായി ഓരോരുത്തരും നല്‍കേണ്ട തുകയും നിശ്ചയിച്ചിരുന്നു.

അവസാനം അറസ്റ്റിലായ ഡോ. റിയ തോമസ് അറസ്റ്റിന് രണ്ടു ദിവസം മുന്‍പ് ഉടമകളുടെ വിശ്വസ്തനായ ബ്രാഞ്ച് മാനേജരെ ഉപയോഗിച്ച് ബ്രാഞ്ച് മാനേജര്‍മാര്‍ പോപ്പുലര്‍ ശാഖകളില്‍ നേരിട്ട് നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ കണക്ക് ശേഖരിച്ചിരുന്നു. 25 ലക്ഷം മുതല്‍ ഒരു കോടി വരെ നിക്ഷേപം ശേഖരിച്ച മാനേജര്‍മാരുണ്ട്. വകയാര്‍ ഹെഡ് ഓഫീസിലെ ജീവനക്കാരില്‍ ചിലര്‍ക്ക് സ്ഥാപനം പൊളിയുകയാണെന്ന സൂചനയുണ്ടായിരുന്നു. ബ്രാഞ്ച് മാനേജര്‍മാരുടെ ഇടയിലേക്ക് ഈ സന്ദേശം കൈമാറിയിരുന്നില്ല.

പാപ്പര്‍ ഹര്‍ജിയില്‍ ഇന്ന് വാദം

പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയില്‍ വ്യാഴാഴ്ച വിശദവാദം. പത്തനംതിട്ട സബ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി, സിവില്‍ കോടതിയുടെ പരിഗണനയ്ക്ക് വരേണ്ട വിഷയമല്ലെന്ന വാദമാണ് നിക്ഷേപകരുടെ അഭിഭാഷകന്‍ നേരത്തേ ഉന്നയിച്ചിരുന്നത്. മാനേജിങ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, മാനേജിങ് പാര്‍ട്ട്ണര്‍ പ്രഭാ തോമസ്, ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ഡാനിയേല്‍ എന്നിവരാണ് പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പാര്‍ട്ട്ണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ആറു സ്ഥാപനങ്ങളുടെ പേരിലും വായ്പ നേടിയ ഇനത്തില്‍ ബാങ്കുകളെ എതിര്‍കക്ഷികളാക്കിക്കൊണ്ടുമാണ് ഹര്‍ജി.

Content Highlights: popular finance fraud case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented