
യുവതിയെ മർദിക്കുന്ന ദൃശ്യം. ഇൻസെറ്റിൽ അറസ്റ്റിലായ സുധീർ.
പൂന്തുറ: പൂന്തുറയില്‍ ഞായറാഴ്ച രാവിലെ യുവതിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ അയല്‍വാസി പിടിയില്‍. മണക്കാട് എന്‍.എസ്.മന്‍സിലില്‍ സുധീറിനെ(37) ആണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്. രണ്ടാം പ്രതി നൗഷാദിനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
മണക്കാട് സ്വദേശിനി ആമിനയെയാണ് സുധീറും നൗഷാദും ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ആമിനയുടെ വീടിന്റെ താഴത്തെനിലയില്‍ വാടകയ്ക്കുപ്രവര്ത്തിച്ചിരുന്ന ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാര്‍ വീട്ടുമുറ്റത്തുനിന്ന് സെല്‍ഫിയെടുക്കുന്നതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് ഞായറാഴ്ച രാവിലെ അക്രമത്തിലെത്തിയത്. ഗേറ്റ് തള്ളിത്തുറന്ന് കയറിയ യുവാക്കളിലൊരാള്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ആമിനയെ തള്ളി തറയിലിടുകയും വലിച്ചിഴയ്ക്കുകയും മതിലിനോടു ചേര്‍ത്തുനിര്‍ത്തി മര്‍ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പൂന്തുറ ഇന്‍സ്പെക്ടര്‍ ബി.എസ്.സജികുമാര്‍, എസ്.ഐ.വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..