അടുക്കളയിലെ ചാക്കിലും അരിക്കലത്തിലും ലക്ഷങ്ങള്‍, വലിയ പെട്ടിയില്‍ നാണയങ്ങള്‍; വിജിലന്‍സ് ഞെട്ടി


പിടിച്ചെടുത്ത പണവുമായി എ.എം.ഹാരിസ്

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പണം സൂക്ഷിച്ചിരുന്നത് ഫ്ളാറ്റിലെ വിവിധ ഭാഗങ്ങളില്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ എന്‍ജിനീയറായ എ.എം. ഹാരിസാണ് ആലുവയിലെ ആഡംബര ഫ്ളാറ്റില്‍ വിവിധയിടങ്ങിലായി പണം ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ റെയ്ഡില്‍ 25 ലക്ഷത്തോളം രൂപയാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്. ഹാരിസിന്റെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഹാരിസ് പണം ഒളിപ്പിച്ചുവെച്ച സ്ഥലങ്ങള്‍ കണ്ട് ഞെട്ടിപ്പോയെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. അടുക്കളയില്‍ ചാക്കില്‍കെട്ടിയ നിലയിലും അരിക്കലത്തിലും ഇയാള്‍ പണം ഒളിപ്പിച്ചിരുന്നു. ബെഡ്റൂമിലെ കട്ടിലിനടിയിലും ചവറ്റുക്കുട്ടകളിലും ചെറിയ കവറുകളിലാക്കി പണം ഒളിപ്പിച്ചു. ഫ്ളാറ്റിലെ അലമാരയ്ക്കുള്ളിലും മേശവലിപ്പുകളിലും പണമുണ്ടായിരുന്നു.

പലസ്ഥലങ്ങളില്‍നിന്നായി ചെറിയകവറുകളിലാക്കി സൂക്ഷിച്ചനിലയിലാണ് പണം പിടിച്ചെടുത്തത്. ഇത് എണ്ണിതിട്ടപ്പെടുത്താന്‍ മണിക്കൂറുകളെടുത്തെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മാത്രമല്ല, വലിയ നാണയശേഖരവും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. പത്ത് രൂപയുടെ നാണയങ്ങള്‍ ഒരു വലിയ പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. ഇതിനുപുറമേ സ്വര്‍ണനാണയങ്ങളും ഹാരിസിന്റെ കൈവശമുണ്ടായിരുന്നു. ഇതെല്ലാം എണ്ണി തിട്ടപ്പെടുത്തി മൂല്യം കണക്കാക്കാന്‍ കുറച്ചധികം സമയം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കഴിഞ്ഞദിവസമാണ് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എ.എം. ഹാരിസിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം പ്രവിത്താനത്തുള്ള ഒരു ടയര്‍ റീട്രെഡിങ് കമ്പനിയുടെ നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്ഥാപനമുടമ വിജിലന്‍സിനെ വിവരമറിയിക്കുകയും വിജിലന്‍സ് കിഴക്കന്‍മേഖല സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഹാരിസിനെ പിടികൂടുകയുമായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹാരിസിന് മൂന്ന് ജില്ലകളിലായി വീടും സ്ഥലവും ഉണ്ടെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്ത് ഗവ. എന്‍ജിനിയറിങ് കോളേജിനോട് ചേര്‍ന്നാണ് രണ്ടായിരം സ്‌ക്വയര്‍ഫീറ്റിന്റെ വീടുള്ളത്. പന്തളത്ത് 33 സെന്റ് സ്ഥലവും വീടും ഉണ്ട്. ആലുവയിലെ ആഡംബര ഫ്‌ളാറ്റിന് ഏകദേശം 80 ലക്ഷത്തോളം വിലവരുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരേ വ്യാപകമായ പരാതികളാണ് വിജിലന്‍സിന് ലഭിച്ചിട്ടുള്ളത്. ഹാരിസിന് മുമ്പ് ഇതേ പദവിയിലിരുന്ന ഉദ്യോഗസ്ഥനും കൈക്കൂലി ചോദിച്ചതായി പരാതിയുണ്ട്. ഇയാളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരേ ലഭിച്ച മറ്റുപരാതികളും വിജിലന്‍സ് അന്വേഷിച്ചുവരികയാണ്. രണ്ട് ഡിവൈ.എസ്.പി.മാരെയാണ് ഈ കേസുകള്‍ അന്വേഷിക്കാനായി പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുന്നത്.

Content Highlights: pollution control board enginner am haris arrested in bribery case vigilance seized more money

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented