പിടിച്ചെടുത്ത പണവുമായി എ.എം.ഹാരിസ്
കോട്ടയം: മലിനീകരണ നിയന്ത്രണബോര്‍ഡ് എന്വൈയറണ്മെന്റല് എന്‍ജിനീയര്‍ കാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായി. കോട്ടയം ജില്ലാ എന്‍വൈറണ്‍മെന്റല്‍ എന്‍ജിനീയര്‍ എ.എം. ഹാരിസിനെയാണ് കിഴക്കന്‍മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
ഇയാളുടെ ആലുവയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 25 ലക്ഷത്തോളം രൂപ വിജിലന്‍സ് പിടിച്ചെടുത്തു. രാത്രി വൈകിയും പരിശോധന തുടര്‍ന്നു. കോട്ടയം-പാലാ പ്രവിത്താനത്തുള്ള സ്വകാര്യ ടയര്‍ റീട്രെഡിങ് കമ്പനിയുടെ നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുന്നതിന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഇതേ കാര്യാലയത്തിലെ മുന്‍ എന്വൈറയണ്മെന്റല് എന്‍ജിനീയര്‍ കമ്പനിയ്ക്ക് എതിരായുള്ള ശബ്ദമലിനീകരണ പരാതിയുമായി ബന്ധപ്പെട്ട് ഒരുലക്ഷം രൂപ കമ്പനിയുടമയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ കേസില്‍ രണ്ടാം പ്രതിയാണെന്ന് വിജിലന്‍സ് പറഞ്ഞു.
എ.എം. ഹാരിസിന് തിരുവനന്തപുരത്ത് വീട്, പന്തളത്ത് വീടും സ്ഥലവും, ആലുവയില്‍ മൂന്ന് ബെഡ്റൂം ആഡംബര ഫ്ലാറ്റ് എന്നിവയുള്ളതായി വിജിലന്‍സ് സംഘം കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റില്‍നിന്നാണ് രൂപ പിടിച്ചെടുത്തത്. കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പി. മാരായ കെ.എ. വിദ്യാധരന്, എ.കെ. വിശ്വനാഥന്, ഇന്‍സ്പെക്ടര്‍മാരായ റെജി എം.കുന്നിപ്പറമ്പന്, ആര്.എസ്. രതീന്ദ്രകുമാര്‍, എസ്.ആര്. നിസാം, എസ്.ഐമാരായ ടി.കെ. അനില്‍കുമാര്‍, ടി.എസ്. രാഘവന്‍കുട്ടി, കെ. സന്തോഷ് കുമാര്‍, എ.എസ്.ഐ. സ്റ്റാന്‍ലി തോമസ്, അരുണ്‍ ചന്ദ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Pollution control board engineer arrested in bribery case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..