
താലൂക്ക് ആശുപത്രി എയ്ഡ്പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു ജോണ്സണ്. ചായകുടിച്ചിട്ടുവരട്ടെ എന്നുപറഞ്ഞാണ് ആശുപത്രിയില്‍നിന്നു പുറത്തേക്കിറങ്ങിയതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ടിപ്പര്‍ലോറിക്കടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു. അപകടമറിഞ്ഞ് റൂറല്‍ എസ്.പി. കെ.ബി.രവി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും കൊടിക്കുന്നില്‍ സുരേഷ് എം.പി., നഗരസഭാധ്യക്ഷന്‍ എ.ഷാജു തുടങ്ങിയവരും സ്ഥലത്തെത്തി.
റോഡ് കുറുകെ കടക്കവെ ടിപ്പറിനടിയില്‍പ്പെട്ട് എസ്.ഐ. മരിച്ചു
താലൂക്ക് ആശുപത്രി ജങ്ഷനില്‍ റോഡ് കുറുകെ കടക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥന് ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പൂയപ്പള്ളി സ്വദേശി ഇളമ്പല്‍ കടശ്ശേരി മലമുകളില്‍ കിരണ്‍നിവാസില്‍ സി.സി.ജോണ്സണ് (54) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.
താലൂക്ക് ആശുപത്രി എയ്ഡ്പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന ജോണ്സണ്, ആശുപത്രിക്ക് എതിര്‍വശത്തുള്ള കടയിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടം. തിരക്കേറിയ റോഡിലൂടെവന്ന ടിപ്പര്‍ലോറിയുടെ ചക്രങ്ങള്ക്കിടയില്പ്പെടുകയായിരുന്നു. പാറപ്പൊടിയുമായി കൊല്ലം ഭാഗത്തേക്കുപോയ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി ജോണ്സണ് തത്ക്ഷണം മരിച്ചു.
മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ബെസി ജോണ്സണ് (പുനലൂര്‍ ഗവ. ഹൈസ്കൂള്‍ അധ്യാപിക). മക്കള്‍: കിരണ്‍ ജോണ്സണ്, കെവിന് ജോണ്സണ്. സംസ്കാരം ശനിയാഴ്ച 12-ന് ഇളമ്പല്‍ മരങ്ങാട് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.
Content Highlights: Policeman killed in vehicle accident at Kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..