അറസ്റ്റിലായ ജയകുമാർ
പുത്തൂർ (കൊല്ലം) : മാനസികവെല്ലുവിളി നേരിടുന്ന നാൽപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പോലീസുകാരനെ അറസ്റ്റ് ചെയ്തു. ഇവരെ പലതവണ പീഡിപ്പിച്ചെന്ന കേസിൽ വേറൊരാളും അറസ്റ്റിലായി.
പത്തനംതിട്ട മണിയാർ കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ ഹവിൽദാർ എസ്.എൻ.പുരം സുലോചനമന്ദിരത്തിൽ ജയകുമാറാ(43)ണ് പീഡനശ്രമത്തിന് അറസ്റ്റിലായത്. എസ്.എൻ.പുരം ഇടയാടി വിളവീട്ടിൽ സുന്ദരൻ (50) ആണ് പീഡനക്കേസിൽ പിടിയിലായത്.
പോലീസ് പറഞ്ഞത്: കഴിഞ്ഞ 20-ന് രാത്രി ജയകുമാർ സ്ത്രീയുടെ വീട്ടിലെത്തി പോലീസാണെന്നു പറഞ്ഞ് വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ പരാതിക്കാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടി. കുതറിയോടിയ സ്ത്രീക്കു പിന്നാലെ ഇയാൾ ഓടിയെങ്കിലും പിടികൂടാനായില്ല. പ്രദേശത്തുണ്ടായിരുന്നവരോട് സ്ത്രീ വിവരം പറഞ്ഞതിനെ തുടർന്ന് അവർ പോലീസിൽ അറിയിച്ചു.
റൂറൽ എസ്.പി. ഹരിശങ്കർ നിർദേശിച്ചതിനെ തുടർന്ന് വനിതാ സെൽ സി.ഐ.യുടെ നേതൃത്വത്തിൽ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് പുത്തൂർ പോലീസിന് കൈമാറി. തുടർന്ന് ജയകുമാറിനെ അറസ്റ്റ് ചെയ്തു. പിന്നീട് മജിസ്‌ട്രേറ്റിന്റെ മുൻപാകെ സ്ത്രീ മൊഴി നൽകി. നിരവധി തവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുന്ദരനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: policeman arrested for rape attempt case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..