പിടിയിലായ ആന്റണി, വിനോദ് | ഫോട്ടോ: മാതൃഭൂമി
കൊല്ലം: പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനെപ്പറ്റി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് പോലീസ് വാഹനം എറിഞ്ഞുതകർത്ത കേസിൽ രണ്ടുപേർ പിടിയിൽ. ഓട്ടോഡ്രൈവർ ശക്തികുളങ്ങര കന്നിമേൽ സ്വദേശി വിനീത് വിക്രമൻ (വിനോദ്-35), നീണ്ടകര പുത്തൻതുറ സ്വകാര്യ െറസ്റ്റോറന്റിലെ ഷെഫ് ആലപ്പുഴ കൈനകരി സ്വദേശി ആന്റണി (വിനു-27) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി 10 മണിയോടെ ശക്തികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറുവശം പൊതുസ്ഥലത്ത് മദ്യപാനം നടക്കുന്നതായി അറിഞ്ഞെത്തിയ പോലീസ് സംഘത്തെയാണ് ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ പോലീസ് കൺട്രോൾറൂം വാഹനത്തിന്റെ പുറകുവശത്തെ ചില്ലുകൾ പൂർണമായും തകർന്നു. പൊതുസ്ഥലത്ത് മദ്യപിച്ചിരുന്ന സംഘം പോലീസിനെ കണ്ട് ചിതറിയോടിയശേഷം മറഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ കാവനാട് ജങ്ഷനിൽവെച്ചാണ് പ്രതികൾ പോലീസ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിജു എസ്.ടി.യുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ അനീഷ് വി., അബ്ദുൽ സലിം, സി.പി.ഒ. ഉണ്ണിക്കൃഷ്ണൻ നായർ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights:police vehicle attacked in kollam two arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..