File Photo: Mathrubhumi
കൊച്ചി/മംഗളൂരു: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹന്‍ കൊല്ലൂരിലെ വനമേഖലയിലേക്ക് കടന്നതായി സൂചന. ഇതിനെതുടര്‍ന്ന് കൊല്ലൂരിലെ വനമേഖലയില്‍ പോലീസ് സംഘം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. കൊല്ലൂര്‍ മൂകാംബികയില്‍നിന്ന് സനുമോഹന്‍ ബസ് മാര്‍ഗം വനമേഖലയ്ക്ക് സമീപം എത്തിയതായി നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതോടെയാണ് കൊല്ലൂരിലെ വനമേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ ശക്തമാക്കിയത്. കേരള പോലീസിനെ സഹായിക്കാനായി കര്‍ണാടക പോലീസും കര്‍ണാടക വനംവകുപ്പും രംഗത്തുണ്ട്.
അതിനിടെ, സനുമോഹന്റേതെന്ന് കരുതുന്ന കാര്‍ കോയമ്പത്തൂരില്‍നിന്ന് കണ്ടെത്തി. സനുമോഹന്റെ കാര്‍ ആണെന്ന സംശയത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ പോലീസാണ് ഇക്കാര്യം കൊച്ചി പോലീസിനെ അറിയിച്ചത്. എന്നാല്‍ ഈ കാര്‍ സനുമോഹന്റേത് തന്നെയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
നിലവില്‍ കേരള പോലീസിന്റെ ആറ് സംഘങ്ങളാണ് കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. കര്‍ണാടകയിലെ റെയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധന തുടരുന്നുണ്ട്. മാത്രമല്ല, അയല്‍സംസ്ഥാനങ്ങളായ ഗോവയിലേക്കും ആന്ധ്രപ്രദേശിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
സനുമോഹന്‍ മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ ഉപയോഗിക്കുന്നില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. കാര്‍ വിറ്റുകിട്ടിയ പണം കൊണ്ടാകാം ചിലവുകള്‍ നടത്തുന്നത്. പൊതുഗതാഗത സംവിധാനം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നതെന്നും പോലീസ് പറയുന്നു. ഉടന്‍തന്നെ സനുമോഹന്‍ പിടിയിലാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Content Highlights: police searching in kollur forest area to find sanu mohan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..