പ്രമുഖ കമ്പനികളുടെ എം.ഡി.യെന്ന് പരിചയപ്പെടുത്തി സ്വര്‍ണവും വജ്രവും കവര്‍ന്ന പ്രതിയെ പോലീസ് തിരയുന്നു


1 min read
Read later
Print
Share

റാഹിൽ ഹമീദ്

ആലപ്പുഴ: പ്രമുഖ കമ്പനികളുടെ എം.ഡി.യെന്ന് പരിചയപ്പെടുത്തി ആഭരണശാലകളിലേക്ക് ഫോണ്‍ചെയ്ത് സ്വര്‍ണനാണയങ്ങളും ഡയമണ്ട് ആഭരണങ്ങളും കബളിപ്പിച്ചെടുത്ത് മുങ്ങുന്ന യുവാവിനെത്തേടി പോലീസ്.

കോഴിക്കോട് പയ്യോളി തിക്കോടി പെരുമല്‍ സ്ട്രീറ്റ് വടക്കേപ്പുരയിടത്തില്‍ റാഹില്‍ ഹമീദാ(25)ണ് തട്ടിപ്പുവീരന്‍. ആലപ്പുഴ ആലുക്കാസ് ജൂവലറി, കോഴിക്കോട് മലബാര്‍ ജൂവലറി, തൃശ്ശൂര്‍ ഭീമ, അങ്കമാലി ചുങ്കത്ത് ജൂവലറി, എറണാംകുളം സണ്ണി ഡയമണ്ട്‌സ് എന്നിവിടങ്ങളില്‍നിന്നാണ് ഇയാള്‍ ജീവനക്കാരെ സമര്‍ഥമായി പറ്റിച്ച് സ്വര്‍ണനാണയങ്ങളും ഡയമണ്ട് മോതിരങ്ങളും കൈക്കലാക്കിയത്.ഏകദേശം ഒന്‍പത് ലക്ഷത്തിലധികം രൂപ വരുമിതിന്.

ഓരോ പവന്റെ അഞ്ച് സ്വര്‍ണനാണയം വീതമാണ് ആലപ്പുഴ ആലുക്കാസ് ജൂവലറി, കോഴിക്കോട് മലബാര്‍ ജൂവലറി, തൃശ്ശൂര്‍ ഭീമ, അങ്കമാലി ചുങ്കത്ത് ജൂവലറികളില്‍നിന്ന് കബളിപ്പിച്ചെടുത്തത്. 1,47,500 രൂപയാണ് അഞ്ച് സ്വര്‍ണനാണയത്തിന് വിലവരുന്നത്. ഇതുപ്രകാരം 7.5 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തി.

എറണാംകുളം സണ്ണി ഡയമണ്ട്‌സില്‍നിന്ന് രണ്ട് ഡയമണ്ട് മോതിരങ്ങളും കൈക്കലാക്കി. 1.66 ലക്ഷം വിലവരും.

മുന്തിയ ഹോട്ടലുകളുടെ ലോബിയില്‍നിന്നാണ് ഇയാള്‍ ആഭരണശാലകളിലേക്ക് ഫോണ്‍ ചെയ്യുന്നത്. ആഭരണം കൊണ്ടുവരുമ്പോള്‍ പണം നല്‍കാമെന്നും പറയും. ആഭരണശാലാ ജീവനക്കാര്‍ സാധനവുമായി വരുമ്പോള്‍ ഇയാള്‍ അതുവാങ്ങി തന്ത്രപൂര്‍വം മുങ്ങും.

ഹോട്ടലില്‍ മുറിയെടുക്കാതെ അതിവിദഗ്ധമായാണ് ഇയാള്‍ അവിടം ഉപയോഗിക്കുന്നതെന്ന് പോലീസ് പറയുന്നു.

യുവാവിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഓരോ തട്ടിപ്പിനുശേഷവും പുതിയ ഫോണ്‍ വാങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് ആലപ്പുഴ നോര്‍ത്ത് പോലീസ് പറഞ്ഞു.

വീട്ടില്‍ അന്വേഷിച്ചങ്കിലും അവിടവുമായി ബന്ധമില്ലെന്ന് മനസ്സിലായി. തട്ടിപ്പ് നടത്തുന്നതും ഒറ്റയ്ക്കാണ്.

തട്ടിപ്പുനടത്തിയ സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്. ആലപ്പുഴ നോര്‍ത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഫോണ്‍: 0477-2245541.

Content Highlights: Police searching for a gold and diamond robber

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
img

1 min

യുവതിയുടെ നഗ്നചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Feb 17, 2022


img

1 min

ചാവക്കാട്ട് വാഹനപരിശോധനയ്ക്കിടെ 10 ലക്ഷം രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു; രണ്ടുപേര്‍ അറസ്റ്റില്‍

Feb 3, 2022


thamarassery pocso case

1 min

നാലാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പീഡനം; 17-കാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

Jan 19, 2022


Most Commented