പ്രതീകാത്മക ചിത്രം | Getty Images
കാൻപുർ: റഷ്യൻ വനിതയെ പീഡിപ്പിച്ചെന്ന പരാതിയിൽ സൈനിക ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തു. സൈന്യത്തിലെ കേണലായ നീരജ് ഗെഹ്ലോത്തിനെതിരെയാണ് കാൻപുർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സുഹൃത്തിന്റെ ഭാര്യയായ റഷ്യൻ വംശജയെ നീരജ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
കാൻപുരിൽ ജോലിചെയ്യുന്ന നീരജ് ഡിസംബർ 10-ാം തീയതി സുഹൃത്തിനെയും ഭാര്യയെയും ഔദ്യോഗിക വസതിയിലേക്ക് അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. തുടർന്ന് സുഹൃത്തിന് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. ഇയാൾ ബോധരഹിതനായതോടെ റഷ്യൻ വനിതയെ കേണൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനം ചെറുക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഉപദ്രവിച്ചെന്നും തുടർന്ന് സ്ത്രീ അബോധാവസ്ഥയിലായെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ 12-ാം തീയതിയാണ് ദമ്പതിമാർ പോലീസിൽ പരാതി നൽകിയത്. ബലാത്സംഗക്കുറ്റം അടക്കം ചുമത്തിയാണ് കേണലിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ ഉദ്യോഗസ്ഥനായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights:police registered case against army officer for raping russian woman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..