അനിത പുല്ലയിൽ | facebook.com|anitha.pullayil
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെതിരേ പോലീസ് കേസെടുത്തു. ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനാണ് അനിതക്കെതിരേ കേസെടുത്തത്. മോന്‍സനെതിരേ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രങ്ങളും അനിത പുറത്തുവിട്ടെന്നാണ് ആരോപണം. യുവതി തന്നെയാണ് അനിതക്കെതിരേ പരാതി നല്‍കിയത്.
ഐ.പി.സി. 228 എ(1) പ്രകാരമാണ് അനിത പുല്ലയിലിനെതിരേ കേസെടുത്തിരിക്കുന്നത്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്ത് ഉദ്ദേശ്യത്തോടെയാണ് ഇരയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടത്, യുവതിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയില്‍ വരുമെന്നാണ് പോലീസ് നല്‍കുന്നവിവരം.
മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് പുറത്തറിഞ്ഞതിന് പിന്നാലെയാണ് ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയുടെ പേരും ഉയര്‍ന്നുവന്നത്. മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണെന്നും ആരോപണങ്ങളുണ്ടായിരുന്നു.
Content Highlights: police registered case against anitha pullayil


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..