
Representative image: Pixabay
കുന്നിക്കോട്(കൊല്ലം) : ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് തിരിച്ചറിഞ്ഞു. ഇളമ്പല്‍ കോട്ടവട്ടം സ്വദേശിനിയായ മുപ്പത്തേഴുകാരിയുടെപേരില് കേസെടുത്തശേഷം അവരെ വിളക്കുടിയിലെ കോവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി.
കുഞ്ഞിനെ വളര്‍ത്താനുള്ള നിവൃത്തികേടുകൊണ്ടാണ് അഭയകേന്ദ്രത്തിനുസമീപം ഉപേക്ഷിച്ചതെന്ന് അവര്‍ പോലീസിന് മൊഴിനല്‍കി. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ക്ക് രണ്ട്, ഒന്‍പത്, 13, 18 എന്നീ പ്രായത്തിലുള്ള നാലുമക്കള്കൂടിയുണ്ട്. ഇതില്‍ മൂന്നുകുട്ടികളും യുവതിക്കൊപ്പം കോവിഡ് സെന്ററില്‍ നിരീക്ഷണത്തിലാണ്. അടൂര്‍ താലൂക്കാശുപത്രിയിലാണ് കുഞ്ഞ് പിറന്നതെന്നാണ് അമ്മയുടെ മൊഴി. പത്തനംതിട്ട ജില്ലയില്‍ പോയി മടങ്ങിയതുകാരണമാണ് ഇവരെയും കുട്ടികളെയും നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. ഉപേക്ഷിച്ച കുഞ്ഞ് ഇപ്പോഴും ജില്ലാ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ്.
ബുധനാഴ്ച രാത്രി 11.38-നാണ് വിളക്കുടി സ്നേഹതീരത്തിനു സമീപത്തെ വീടിനുമുന്നില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസംമാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് സുരക്ഷിതമാക്കി വെച്ചശേഷം ഒരാള്‍ മടങ്ങുന്നത് സി.സി.ടി.വി.ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.
യുവതിക്ക് സ്വന്തമായി വീടോ സംരക്ഷണത്തിന് ബന്ധുക്കളോ ഇല്ലാത്തതിനാല്‍ നിരീക്ഷണം കഴിയുന്ന മുറയ്ക്ക് മറ്റു കുട്ടികളുടെ സംരക്ഷണവും ശിശുക്ഷേമസമിതിക്ക് കൈമാറുമെന്ന് കുന്നിക്കോട് സി.ഐ. മുബാറക്ക് പറഞ്ഞു. കുട്ടികളുടെ തുടര്‍ ചെലവുകള്‍ വഹിക്കാമെന്ന് അറിയിച്ച് നിരവധിപേര്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്.
Content Highlights: police identified the mother, who abandoned new born baby in kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..