
കൊച്ചി: അങ്കമാലി കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്നും പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടയമ്പാടി ചെമ്മല കോളനിയില്‍ സുരേഷ് (30) നെ പോലീസ് പിടികൂടി.
നിരവധി മോഷണ കേസില്‍ പ്രതിയായ ഇയാളെ ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാത്രി കോവിഡ് നിരീക്ഷണത്തിനായി കറുകുറ്റി കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
സുരേഷിനെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മേപ്രത്ത് പടിയിലുള്ള ഒരു വീട്ടില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ പിടികൂടുകയായിരുന്നു.
ഇരുപതോളം കേസുകളില്‍ പ്രതിയായ ഇയാളെ പെരുമ്പാവൂരിലെ ഒരു കടയില്‍ നിന്നും പണം മോഷ്ടിച്ച കേസിലാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. പെരുമ്പാവൂര്‍ എസ്.എച്ച്.ഒ. സി.ജയകുമാര്‍, എസ്.ഐ. രാധാകൃഷ്ണന്‍ എ.എസ്.ഐമാരായ വിനോദ്, രാജേന്ദ്രന്‍, സി.പി.ഒ മാരായ രൂപേഷ്, സിജോ പോള്‍, സിയാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
content highlights: police caught thief escaped from covid care centre


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..