ഐസിയുവില്‍ കൊറോണ രോഗിയായ 44 കാരന് നേരേ ലൈംഗികാതിക്രമം; മുംബൈയിലെ ഡോക്ടര്‍ക്കെതിരേ കേസ്


മുംബൈ: ഐസിയു വാര്‍ഡില്‍ ചികിത്സയിലായിരുന്ന കൊറോണ രോഗിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ 34 കാരനെതിരെയാണ് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊറോണ രോഗിയായ 44 വയസ്സുകാരനെ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് പരാതി. കൊറോണ ചികിത്സയ്ക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. അതേസമയം, ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍നിന്ന് പുറത്താക്കിയതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സംഭവം നടന്നതിന്റെ തലേദിവസമാണ് ഇയാള്‍ ആശുപത്രിയില്‍ ചാര്‍ജെടുത്തതെന്നും പരാതി ലഭിച്ചതോടെ പുറത്താക്കിയെന്നും മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.

അതിനിടെ, ഡോക്ടര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. കൊറോണ രോഗികളെ ചികിത്സിച്ചതിനാല്‍ ഡോക്ടര്‍ നിലവില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

Content Highlights: corona virus; police booked case against a doctor in mumbai for sexually assaulting corona patient

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented