-
ബെംഗളൂരു: കര്‍ണാടകത്തിലെ ചിക്കമഗളൂരുവില്‍ വിഷംപുരട്ടിയ ചക്കകഴിച്ച് മൂന്നു പശുക്കള്‍ ചത്തു. അല്‍ദുരു പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബസവരവല്ലി ഗ്രാമത്തിലാണ് സംഭവം.
മധു, കിട്ടപ്പ ഗൗഡ എന്നിവരുടെ പശുക്കളാണ് ചത്തത്. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കേരളത്തില്‍ സ്‌ഫോടകവസ്തു അടക്കംചെയ്ത തേങ്ങ കടിച്ച് ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് വിഷംപുരട്ടിയ ചക്കകഴിച്ച് ചിക്കമഗളൂരുവില്‍ പശുക്കള്‍ ചത്തത്. സംഭവത്തിനുപിന്നില്‍ പശുക്കളുടെ ഉടമകളുടെ സമീപവാസിയായ മഞ്ജുനാഥ് ആണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. സ്ഥലത്തിന്റെ അതിരില്‍ സ്ഥാപിച്ച വേലി തകര്‍ത്ത് പശുക്കള്‍ കൃഷിനശിപ്പിക്കുന്നതായി മഞ്ജുനാഥ് നേരത്തേ പലതവണ പരാതി ഉന്നയിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Content Highlights: poisoned in jackfruit; three cow killed in chikmagalur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..