വിദ്യാര്‍ഥിനികളെ നഗ്നരാക്കും, ലൈംഗികാരോപണത്തില്‍ ആള്‍ദൈവത്തിനെതിരേ പോക്‌സോ കേസ്; ചികിത്സയിലെന്ന് വാദം


Screengrab: Youtube.com|IBC Tamil

ചെന്നൈ: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട സ്വയം പ്രഖ്യാപിത ആൾദൈവം ശിവശങ്കർ ബാബയ്ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. അന്വേഷണം സി.ബി.സി.ഐ.ഡി. ഏറ്റെടുത്തതിന് പിന്നാലെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്. അതേസമയം, ശിവശങ്കർ ബാബ ഹൃദയാഘാതത്തെ തുടർന്ന് ദെഹ്റാദൂണിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം. ഇതേത്തുടർന്ന് സി.ബി.സി.ഐ.ഡി. സംഘം ദെഹ്റാദൂണിലേക്ക് പുറപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ചെന്നൈ കേളമ്പാക്കത്തെ സുശീൽഹരി ഇന്റർനാഷണൽ സ്കൂൾ ഉടമയും സ്വയംപ്രഖ്യാപിത ആൾദൈവവുമായ ശിവശങ്കർ ബാബയ്ക്കെതിരേ മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തി, മദ്യം നൽകി, അശ്ലീലചിത്രങ്ങൾ കാണിച്ചു തുടങ്ങിയവയാണ് ബാബയ്ക്കെതിരേയുള്ള പരാതി. നേരത്തെ ചെന്നൈയിലെ സ്കൂൾ അധ്യാപകരുടെ പീഡനത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ശിവശങ്കർ ബാബയ്ക്കെതിരേയും വിദ്യാർഥിനികളുടെ പരാതികളുയർന്നത്. പരാതി നൽകിയ വിദ്യാർഥിനികളിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരുമാണ്.

2001-ൽ സ്ഥാപിതമായ സ്കൂളിൽ വെല്ലൂർ സ്വദേശിയായ ബാബ തമിഴാണ് പഠിപ്പിച്ചിരുന്നത്. ഈ സമയത്ത് ഒട്ടേറെ വിദ്യാർഥികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം. പെൺകുട്ടികളെ തന്റെ ബംഗ്ലാവിലേക്ക് വിളിച്ചുവരുത്തുന്ന ബാബ, വസ്ത്രങ്ങളഴിച്ച് നഗ്നരായി നിൽക്കാൻ ആവശ്യപ്പെടുമായിരുന്നു എന്നാണ് പരാതിക്കാരിയായ ഒരു വിദ്യാർഥിനി പോലീസിനോട് പറഞ്ഞത്. താൻ കൃഷ്ണനും പെൺകുട്ടികൾ ഗോപികമാരാണെന്നും പറഞ്ഞായിരുന്നു വിദ്യാർഥിനികളെ ചൂഷണം ചെയ്തിരുന്നത്.

ബാബയ്ക്കെതിരേ വ്യാപകമായി ലൈംഗികാരോപണങ്ങൾ ഉയർന്നതോടെ ചൈൽഡ് വെൽഫയർ കമ്മിറ്റി ഇയാളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവശങ്കർ ബാബ ദെഹ്റാദൂണിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഇയാളുടെ അനുയായികൾ കമ്മിറ്റിയെ അറിയിച്ചത്. ഇതിനിടെയാണ് മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ പോലീസ് ബാബയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം സി.ബി.സി.ഐ.ഡി. ഏറ്റെടുത്തതോടെ ലൈംഗികാതിക്രമത്തിന് ഇരയായ 13 പേരിൽനിന്ന് അന്വേഷണസംഘം വിശദമായ മൊഴി രേഖപ്പെടുത്തും.

Content Highlights:pocso case against self styled godman shiv shankar baba chennai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented