-
പറവൂർ: സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. വഴിക്കുളങ്ങര വാക്കയിൽ ശശിധരൻ നായർ(61)ക്ക് എതിരേയാണ് കേസ്. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.
വിദ്യാർഥിനിയെ പതിവായി സ്‌കൂളിൽ കൊണ്ടു പോയിരുന്നത് ഇയാളാണ്. രാവിലെ വീട്ടിൽ നിന്നും കുട്ടിയെ ഓട്ടോയിൽ കയറ്റിയശേഷം മറ്റ് കുട്ടികളെ കയറ്റുന്നതിനായി പോകുംവഴിയാണ് പീഡിപ്പിച്ചതെന്നും കഴിഞ്ഞ വർഷം ജൂൺ മുതൽ പല തവണ വിദ്യാർഥിനി പീഡനത്തിനിരയായെന്നും പോലീസ് പറഞ്ഞു.
വിദ്യാർഥിനിയിൽ നിന്നും വിവരമറിഞ്ഞ സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനെ അറിയിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ശശിധരൻ നായർ ഒളിവിലാണ്.
Content Highlights: Pocso case against auto driver accused of molesting minor girl
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..