പ്രതീകാത്മക ചിത്രം
പുറത്തൂർ(മലപ്പുറം): സഹപാഠിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് 17-കാരന് ക്രൂരമർദനം. തൃപ്രങ്ങോട് പഞ്ചായത്തിലെ കൈമലശേരി സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയെയാണ് ഒരു സംഘമാളുകൾ മർദിച്ചത്.
ജൂൺ അഞ്ചിനാണ് വിദ്യാർഥിക്ക് മർദനമേറ്റത്. എന്നാൽ സംഘത്തിന്റെ ഭീഷണിയുണ്ടായതിനാൽ സംഭവം വിദ്യാർഥി വീട്ടിൽ പറഞ്ഞില്ല. ശാരീരിക ബുദ്ധിമുട്ടുകൾ കൂടിയതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്.
വ്യാഴാഴ്ച കുട്ടിയെ ആലത്തിയൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിവയറ്റിൽ പരിക്കുണ്ട്. പരപ്പേരി സ്കൂളിന് സമീപത്തേക്ക് വിദ്യാർഥിയെ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ സംഘം തട്ടിയെടുത്തു. മർദനത്തിന് നേതൃത്വം നൽകിയത് പുറമെനിന്നുള്ള സംഘമാണെന്ന് വിദ്യാർഥി പറഞ്ഞു.
ബന്ധുക്കൾ തിരൂർ പോലീസിൽ പരാതി നൽകി. തിരൂർ സി.ഐ. ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..