പിക്കപ്പ് വാൻ ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യം | Screengrab: Mathrubhumi News
ആലപ്പുഴ: തുറവൂരില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനം. കൊല്ലം സ്വദേശി വിനോദിനെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്. തുറവൂര്‍ സിഗ്നല്‍ ജംങ്ഷനില്‍ തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.
ബസ് ജീവനക്കാര്‍ അകാരണമായി മര്‍ദിച്ചെന്നാണ് വിനോദിന്റെ പരാതി. എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍. സിഗ്നലില്‍ കാത്ത് കിടക്കുമ്പോള്‍ ബസ് കുറുകെയിടുകയായിരുന്നു. പിന്നാലെ പിക്കപ്പിന്റെ ഡോര്‍ തുറന്ന് ഡ്രൈവറെ വലിച്ചിറക്കി നടുറോഡിലിട്ട് മര്‍ദിച്ചു. മറ്റ് യാത്രക്കാര്‍ ഇടപെട്ടാണ് വിനോദിനെ രക്ഷിച്ചത്.
മര്‍ദനത്തിനിടെ തന്റെ പോക്കറ്റിലുണ്ടായിരുന്ന 13000 രൂപ റോഡില്‍വീണെന്നും ഇത് ബസ് ജീവനക്കാര്‍ കവര്‍ന്നതായും വിനോദ് പറഞ്ഞു. പിക്കപ്പ് വാന്‍ ഡ്രൈവറെ നടുറോഡിലിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ കുത്തിയതോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കേസെടുത്തിട്ടില്ലെന്നാണ് വിനോദ് പറയുന്നത്. ഡ്രൈവിങ്ങിനിടെ പ്രകോപനപരമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും എന്താണ് മര്‍ദിക്കാന്‍ കാരണമെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസിന്റെ പ്രതികരണം.
Content Highlights: pickup van driver brutally attacked by private bus workers in thuravoor alappuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..