പിക്കപ്പ് വാൻ പാലിയേക്കര ടോൾപ്ലാസയിലെ ഗേറ്റ് തകർത്ത് കുതിക്കുന്ന സിസിടിവി ദൃശ്യം(ഇടത്ത്) വാഹനം ചിറ്റൂരിൽനിന്ന് പിടികൂടിയപ്പോൾ(വലത്ത്)
പാലക്കാട്: തൃശ്ശൂരില്‍ എക്‌സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം പാലക്കാട് ചിറ്റൂരില്‍വെച്ച് പിടികൂടി. ഡ്രൈവറായ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ വാഹനത്തില്‍ സ്പിരിറ്റ് ഇല്ലായിരുന്നുവെന്നും നിരോധിത പുകയില ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നതെന്നുമാണ് ഡ്രൈവറുടെ മൊഴി. കൈവശം മൂന്ന് ലക്ഷം രൂപയുണ്ടായിരുന്നു. അതിനാല്‍ ഭയന്നിട്ടാണ് വാഹനം നിര്‍ത്താതിരുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇതോടെ സ്പിരിറ്റ് കടത്തിന് കേസെടുക്കാനാകില്ലെന്നാണ് എക്‌സൈസിന്റെ നിലപാട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് എക്‌സൈസിനെയും പോലീസിനെയും വെട്ടിച്ച് മിനി പിക്കപ്പ് വാന്‍ കടന്നുകളഞ്ഞത്. വാഹനത്തില്‍ സ്പിരിറ്റാണെന്നായിരുന്നു എക്‌സൈസിന് ലഭിച്ച രഹസ്യവിവരം. ചാലക്കുടിയില്‍നിന്ന് എക്‌സൈസ് സംഘം വാഹനത്തെ പിന്തുടര്‍ന്നെങ്കിലും നിര്‍ത്താതെ പാലിയേക്കര ടോള്‍പ്ലാസയിലെ ടോള്‍ ഗേറ്റടക്കം തകര്‍ത്താണ് വാഹനം കുതിച്ചത്. തൃശ്ശൂരില്‍നിന്ന് ഇടറോഡിലേക്ക് കയറിയ വാഹനം പിന്നീട് കുതിരാനില്‍ ഹൈവേയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്ന് 48 മണിക്കൂറിന് ശേഷമാണ് പോലീസിന് വാഹനം പിടികൂടാനായത്. അതേസമയം, വാഹനത്തില്‍ സ്പിരിറ്റ് ആണെന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സ്പിരിറ്റ് കടത്തിന് എക്‌സൈസിന് കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ല. ടോള്‍ഗേറ്റ് തകര്‍ത്തതിനും വാഹനം നിര്‍ത്താതിരുന്നതിനും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Content Highlights: spirit smuggling suspect, pickup lorry seized from chittur palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..