ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി |ഫോട്ടോ: പി.ടി.ഐ
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) കാമ്പസില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സര്‍വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ജനുവരി 17-ാം തീയതി രാത്രി കാമ്പസിലൂടെ നടക്കുന്നതിനിടെ ബൈക്കിലെത്തിയ ആള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. കാമ്പസിലെ ഈസ്റ്റ് ഗേറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം. വിദ്യാര്‍ഥിനി ബഹളംവെച്ചതോടെ പ്രതി ബൈക്കില്‍ കടന്നുകളഞ്ഞതായും പരാതിയില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിനി പോലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് സൗത്ത് വെസ്റ്റ് ഡി.സി.പിയും വസന്ത്കുച്ച് എസ്.എച്ച്.ഒ.യും കാമ്പസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ കേസെടുത്തതായും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: phd student molested in jnu campus delhi police registered case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..