അറസ്റ്റിലായ ലിയോ
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വെടിവെപ്പ് കേസിലെ ആറാം പ്രതി വേങ്ങൂര്‍ മുടക്കുഴ മറ്റപ്പാടന്‍ വീട്ടില്‍ ലിയോ(25) യെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ നേരിട്ട് പങ്കെടുക്കുകയും ആദില്‍ എന്ന യുവാവിനെ വടിവാളുകൊണ്ട് വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത ആളാണ് ലിയോ. കൃത്യം നടത്തിയതിന് ശേഷം ബെംഗളൂരുവിലേക്ക് മുങ്ങിയ ഇയാള്‍ കഴിഞ്ഞദിവസം രഹസ്യമായി നാട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പുല്ലുവഴിയില്‍നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. ലിയോക്കെതിരേ കാപ്പ ചുമത്താനുള്ള നടപടി സ്വീകരിക്കുമെന്ന് എസ്.പി.കെ. കാര്‍ത്തിക് പറഞ്ഞു.
ആദില്‍ എന്ന യുവാവിനെയാണ് പെരുമ്പാവൂര്‍ പാലക്കാട്ടുതാഴത്തുവെച്ച് ഒരു സംഘം അക്രമിക്കുകയും വെടിവെച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന തോക്കും കണ്ടെടുത്തു.
റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ.ബിജുമോന്‍, അയ്യമ്പുഴ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: perumbavoor shooting case one more accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..