മൂന്നുമാസമായി നിരീക്ഷണത്തില്‍, ലോഡ്ജ് വളഞ്ഞ് പോലീസിന്റെ MDMA വേട്ട; എല്ലാവരും ലഹരി ഉപയോഗിക്കുന്നവര്‍


പ്രതികളിലൊരാളുടെ കാമുകിയാണ് പിടിയിലായ യുവതിയെന്നാണ് പോലീസ് പറയുന്നത്. ഇവരും പതിവായി ലഹരി ഉപയോഗിക്കുന്നവരാണ്. പിടിയിലായവര്‍ക്കൊന്നും കാര്യമായ ജോലിയില്ലെന്നും ലഹരിമരുന്ന് വില്‍പ്പനയിലൂടെയാണ് ഇവര്‍ പണമുണ്ടാക്കുന്നതെന്നും പോലീസ് പറഞ്ഞു. 

അറസ്റ്റിലായ പ്രതികൾ

പത്തനംതിട്ട: കഴിഞ്ഞദിവസം പന്തളത്ത് നടന്നത് തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടകളിലൊന്നാണെന്ന് പോലീസ്. കഴിഞ്ഞദിവസം പന്തളത്തെ ലോഡ്ജില്‍നിന്നാണ് 154 ഗ്രാം എം.ഡി.എം.എ.യുമായി അഞ്ചുപേരെ പോലീസ് സംഘം പിടികൂടിയത്. അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്‍.രാഹുല്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സിലില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ പി.ആര്യന്‍(21), പന്തളം കുടശ്ശനാട് പ്രസന്നഭവനത്തില്‍ വിധു കൃഷ്ണന്‍(20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍(20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്ന് കഞ്ചാവ് പൊതിയും ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പോലീസ് കണ്ടെടുത്തിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ഒമ്പത് മൊബൈല്‍ഫോണുകളും രണ്ട് കാറുകളും ഒരു ബൈക്കും പോലീസിന്റെ കസ്റ്റഡിയിലാണ്.

പ്രതികളില്‍നിന്ന് പിടികൂടിയ എം.ഡി.എം.എ. ലഹരിമരുന്നിന് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികള്‍ പത്തനംതിട്ട കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു. മൂന്നുമാസമായി ഇവരെ പോലീസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം പന്തളത്തെ ലോഡ്ജില്‍ റെയ്ഡ് നടത്തി പോലീസ് പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി.യും ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറുമായ കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് ലോഡ്ജില്‍ റെയ്ഡ് നടത്തിയത്.

വെള്ളിയാഴ്ച രാവിലെ രാഹുലും ഷാഹിനയുമാണ് പന്തളത്തെ ലോഡ്ജില്‍ മുറിയെടുത്തത്. മറ്റുപ്രതികള്‍ പിന്നീട് ഇവിടേക്ക് വരികയായിരുന്നു. നാല് ഗ്രാം എം.ഡി.എം.എ. ഒരാളുടെ കൈയില്‍നിന്നാണ് പിടിച്ചെടുത്തത്. ബാക്കി ലഹരിമരുന്ന് ഇവരുടെ ബാഗുകളിലായിരുന്നു. പിടിയിലായ പ്രതികളെല്ലാം ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ കൂടിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. പ്രതികളിലൊരാളുടെ കാമുകിയാണ് പിടിയിലായ യുവതിയെന്നാണ് പോലീസ് പറയുന്നത്. ഇവരും പതിവായി ലഹരി ഉപയോഗിക്കുന്നവരാണ്. പിടിയിലായവര്‍ക്കൊന്നും കാര്യമായ ജോലിയില്ലെന്നും ലഹരിമരുന്ന് വില്‍പ്പനയിലൂടെയാണ് ഇവര്‍ പണമുണ്ടാക്കുന്നതെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരു, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നത്. ഇതിനുപുറമേ, മറ്റു പലസ്ഥലങ്ങളില്‍നിന്നും ഇവര്‍ എം.ഡി.എം.എ. എത്തിച്ച് വില്‍പ്പന നടത്തിയിരുന്നു. ലഹരിമരുന്ന് പത്തനംതിട്ടയില്‍ എത്തിച്ച ശേഷം പങ്കിട്ട് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു.

പ്രതികള്‍ തങ്ങിയ ഹോട്ടല്‍മുറിയില്‍നിന്ന് ലൈംഗിക ഉത്തേജന മരുന്നുകളും ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. പ്രതികളുടെ മൊബൈല്‍ഫോണ്‍ വിളികളും മറ്റു മെസേജുകളും പോലീസ് പരിശോധിച്ചുവരികയാണ്. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിലെ തുടരന്വേഷണത്തിനായി പന്തളം പോലീസ് ഇന്‍സ്‌പെക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Content Highlights: pathanamthitta pandalam mdma case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented