കൊല്ലപ്പെട്ട അഖിൽ(ഇടത്ത്) കൊലപാതകം നടന്ന സ്ഥലം(വലത്ത്)
പത്തനംതിട്ട: കൊടുമണില്‍ 16 വയസ്സുകാരനായ അഖിലിനെ സമപ്രായക്കാരായ കൂട്ടുകാര്‍ വെട്ടിക്കൊന്ന കേസില്‍ തലയ്‌ക്കേറ്റ മുറിവും കഴുത്തിനേറ്റ വെട്ടുമാണ് മരണകാരണമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍. ഗുരുതരമായി പരിക്കേറ്റ നിലയിലെങ്കിലും ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ 16 കാരന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള കളിയാക്കലുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂവരും തമ്മില്‍ നേരത്തെ കൂട്ടുകാരായിരുന്നു. ഇവര്‍ തമ്മില്‍ കായിക ഉപകരണങ്ങള്‍ അടക്കം പല സാധനങ്ങളും പരസ്പരം കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ചിലത് നശിപ്പിച്ചശേഷമാണ് തിരികെ നല്‍കിയത്. മാത്രമല്ല, മറ്റെന്തോ രഹസ്യങ്ങളും ഇരുവര്‍ക്കും പറഞ്ഞുനല്‍കിയതുമില്ല. ഇതിനെല്ലാം പിന്നാലെയാണ് കളിയാക്കലുകള്‍ തുടര്‍ന്നത്.
പ്രതികളായ രണ്ട് പേര്‍ക്കും സിഗരറ്റ് വലിയുണ്ടായിരുന്നു. മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നതിന് കൃത്യമായ തെളിവുകളില്ല. അഖിലിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. തലയ്ക്ക് കല്ലെടുത്തെറിഞ്ഞ് പരിക്കേല്‍പ്പിച്ച ശേഷം കഴുത്തിന് വെട്ടുകയായിരുന്നു. പ്രതികളായ രണ്ടുപേരെയും ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Content Highlights: pathanamthitta kodumon akhil murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..