Image for Representation | Mathrubhumi
കാസര്‍കോട്: പ്രാര്‍ഥനയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. ഭീമനടി, കാലിക്കടവിലെ ജെയിംസ് മാത്യു (49) വിനെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി (ഒന്ന്) എ.വി.ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം അധികതടവും അനുഭവിക്കണം.
2014 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാസ്റ്ററായ പ്രതി പ്രാര്‍ഥിക്കാനെന്ന വ്യാജേന പ്രതിയുടെ വീട്ടില്‍വെച്ചും പരാതിക്കാരിയുടെ വീട്ടില്‍വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
ചിറ്റാരിക്കല്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടറായിരുന്ന ടി.പി.സുമേഷാണ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.രാഘവന്‍ ഹാജരായി.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..