ലൂക്കോസ്
കറുകച്ചാൽ: പ്രാർഥനയ്ക്കെത്തിയ വീട്ടിലെ യുവതിക്കൊപ്പം ഒളിച്ചോടിയ പാസ്റ്ററെ പോലീസ് പിടികൂടി. ചാമംപതാൽ മാപ്പിളക്കുന്നേൽ എം.സി.ലൂക്കോസിനെയാണ്(58) കറുകച്ചാൽ പോലീസ് പൊൻകുന്നത്തുനിന്ന് പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് മുണ്ടക്കയത്തുള്ള 20 വയസ്സുകാരിയുമായി ഇയാൾ നാടുവിട്ടത്.
യുവതിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ പൊൻകുന്നത്തുണ്ടെന്ന് തിരിച്ചറിഞ്ഞു.
പോലീസ് പറയുന്നതിങ്ങനെ: ഏഴുമാസം മുമ്പാണ് പാസ്റ്റർ യുവതിയുടെ വീട്ടിൽ പ്രാർഥനയ്ക്കെത്തിയത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. യുവതിക്ക് വിവാഹാലോചന വന്നതോടെ പാസ്റ്ററോട് രക്ഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 27-ന് മുണ്ടക്കയത്തെത്തിയ ലൂക്കോസ്, ഇരുവരുടെയും മൊബൈൽ ഫോണുകൾ 9000 രൂപയ്ക്ക് വിറ്റശേഷം യുവതിയുമായി തമിഴ്നാട്ടിലേക്ക് കടന്നു. കമ്പത്തെത്തിയശേഷം ബൈക്കും വിറ്റു. കുമളി, കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജുകളിലാണ് താമസിച്ചിരുന്നത്.
യുവതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാസ്റ്റർക്ക് യുവതിയുമായി അടുപ്പമുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇരുവരുടെയും വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.
Content Highlights:pastor elopes with girl arrested by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..