പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറിയതിന് കേസ്: യുവതി ഹാജരായി, തുടര്‍നടപടി കോടതി തീരുമാനിക്കും


1 min read
Read later
Print
Share

നിമിഷ | Photo: facebook.com|NIMISHAACTER

തിരുവല്ല: പള്ളിയോടത്തില്‍ ആചാരം ലംഘിച്ച് ചെരിപ്പിട്ട് കയറിയ കേസില്‍ നവമാധ്യമതാരം ചാലക്കുടി സ്വദേശിനി നിമിഷ പോലീസ് സ്റ്റേഷനില്‍ ഹാജരായി. കുറ്റം സമ്മതിച്ച ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നിമിഷയുടെ സഹായി പുലിയൂര്‍ സ്വദേശി ഉണ്ണിയേയും ജാമ്യത്തില്‍ വിട്ടു.

Read Also: അറിഞ്ഞുകൊണ്ടല്ല പള്ളിയോടത്തില്‍ കയറിയത്; പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം, കൊല്ലുമെന്ന് ഭീഷണി....

ഓതറ പുതുക്കുളങ്ങര പള്ളിയോടത്തിലാണ് ചെരിപ്പിട്ട് കയറി ഫോട്ടോഷൂട്ട് നടത്തിയത്. പള്ളിയോടത്തിന്റെ ഉടമകളായ എന്‍.എസ്.എസ്. കരയോഗം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നിമിഷയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് ഹാജരായത്.

ആചാരം ലംഘിച്ചത് അറിവില്ലായ്മമൂലം സംഭവിച്ചതാണെന്നും ഭക്തരോട് ക്ഷമചോദിക്കുന്നതായും നിമിഷ നവമാധ്യമങ്ങളില്‍ പോസ്ററ് ചെയ്തിരുന്നു. കേസിന്റെ തുടര്‍നടപടികള്‍ കോടതി തീരുമാനിക്കുമെന്ന് ഡിവൈ.എസ്.പി. ടി.രാജപ്പന്‍ പറഞ്ഞു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
charmy kaur rakul preet singh

2 min

വരിഞ്ഞുമുറുക്കി ഇ.ഡി; ചാര്‍മിയെ ചോദ്യംചെയ്തത് 8 മണിക്കൂര്‍, രാകുല്‍പ്രീത് സിങ്ങും ഇ.ഡിക്ക് മുന്നില്‍

Sep 3, 2021


athira murder athirappilly

ആദ്യം പെരുമ്പാവൂരിലേക്ക്,കാറുമായി കാത്തിരുന്ന് പ്രതി; കൊന്ന് വനത്തില്‍ തള്ളി റീല്‍സിലെ 'അഖി ഏട്ടന്‍'

May 5, 2023


abdul majeed kutty

1 min

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അറസ്റ്റില്‍

Dec 27, 2020

Most Commented