യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവുമടക്കം മൂന്നുപേർക്ക് ശിക്ഷ


2015 ഓഗസ്റ്റ് 15-നാണ് കേസിനാസ്പദമായ സംഭവം. രാവിലെ ആറരയ്ക്കും എട്ടരയ്ക്കുമിടയിലുള്ള സമയത്ത് ശരണ്യ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

-

പാലക്കാട്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ട സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും ഭർതൃസഹോദരിക്കും അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. ഒലവക്കോട് മേലേപ്പുറം വൊങ്ങാലത്തൊടിവീട്ടിൽ ശശികുമാറിന്റെ മകൾ ശരണ്യ (25) മരിച്ച സംഭവത്തിലാണ് ഭർത്താവ് പറളി ചേങ്ങോട്ടിൽവീട്ടിൽ സുരേഷ് (40), സുരേഷിന്റെ അമ്മ കാർത്യായനി (61), സഹോദരി ഒലവക്കോട് മേലേപ്പുറം കണ്ണക്കര വള്ളിയാൽ വീട്ടിൽ സുനിത (41) എന്നിവരെ പാലക്കാട് അസി. സെഷൻസ് കോടതി (പ്രിൻസിപ്പൽ) ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവനുഭവിക്കണം. സുനിതയുടെ ഭർത്താവും കേസിൽ നാലാംപ്രതിയായി പേരുചേർക്കപ്പെട്ടയാളുമായ കണ്ണക്കര വള്ളിയാൽവീട്ടിൽ സുദർശനനെ (46) തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടു.

2015 ഓഗസ്റ്റ് 15-നാണ് കേസിനാസ്പദമായ സംഭവം. രാവിലെ ആറരയ്ക്കും എട്ടരയ്ക്കുമിടയിലുള്ള സമയത്ത് ശരണ്യ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. സുരേഷിന്റെയും കാർത്യായനിയുടെയും സുനിതയുടെയും സുദർശന്റെയും ശാരീരികവും മാനസികവുമായ പീഡനം സഹിക്കാതെ ശരണ്യ മരിക്കുകയായിരുന്നുവെന്നും കേസിൽ പറയുന്നു.

മങ്കര പോലീസ് എസ്.ഐ. അനിൽകുമാർ രജിസ്റ്റർചെയ്ത കേസ് പാലക്കാട് ഡിവൈ.എസ്.പി. പി.ഡി. ശശി അന്വേഷിക്കുകയും ഡിവൈ.എസ്.പി. എം.കെ. സുൾഫിക്കർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് കെ. കയനാട്ടും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. ആനന്ദും ഹാജരായി.

Content Highlights: Palakkadu woman found hanging case, husband, mother-in-law get imprisonment

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented