സഞ്ജിത്ത് വധം: വെട്ടിയ സ്ഥലവും നീക്കങ്ങളും പോലീസിനോട് വിവരിച്ച് പ്രതി; തെളിവെപ്പ് നടത്തി


സഞ്ജിത്ത് കൊലപാതകത്തിൽ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ

പാലക്കാട്: പാലക്കാട് കിണാശ്ശേരി മമ്പറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെമുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

മുഖംമൂടി ധരിച്ചായിരുന്നു പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിരുന്നില്ല. അവിടെ വെച്ചാണ് ആദ്യം വെട്ടിയതെന്ന് പ്രതി പോലീസിന് ചൂണ്ടിക്കാട്ടി നല്‍കി. പിന്നീട് എങ്ങോട്ട് നീങ്ങിയെന്നും സംഭവിച്ച കാര്യങ്ങളും പ്രതി വ്യക്തമായി തന്നെ പോലീസിനോട് വിവരിച്ചു. കാറിന്റെ പുറകിലേക്കാണോ വശത്തേക്കാണോ വലിച്ച് മാറ്റിയതെന്നതടക്കം പോലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നുണ്ടായിരുന്നു. കൃത്യമായി തന്നെ പ്രതി ഉത്തരം നല്‍കി.

പാലക്കാട് ജില്ലാ പോലീസ് മേധാവി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനായി എത്തിയ സംഘത്തിലുണ്ടായിരുന്നു.

കൊലപാതകം നടത്തിയ ശേഷം നടത്തിയ ശേഷം പ്രതികളായ മൂന്ന് പേര്‍ മാരുതി 800 കാറില്‍ രക്ഷപ്പെട്ടു. കുഴല്‍മന്ദം വരെ ഒരുമിച്ചാണ് പോയത്. ഇവിടെ വെച്ച് കാറ് കേടായി. വര്‍ക്ക്‌ഷോപ്പില്‍ പോയെങ്കിലും കാറ് പെട്ടെന്ന് നന്നാക്കി കിട്ടിയില്ല. തുടര്‍ന്ന് കുഴല്‍മന്ദത്ത് നിന്ന് പ്രതികള്‍ പലവഴിക്ക് നീങ്ങുകയായിരുന്നുവെന്നാണ് പിടിയിലായ പ്രതിയുടെ മൊഴി.

ഇതിനിടയില്‍ കണ്ണന്നൂര്‍ വെച്ച് കൊലക്ക് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ചുവെന്നും പ്രതി മൊഴി നല്‍കി. ആയുധം ഉപേക്ഷിച്ച കണ്ണന്നൂര്‍ സര്‍വീസ് റോഡിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

നാല് പേര്‍കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതില്‍ എത്രപേര്‍ കൃത്യത്തില്‍ പങ്കെടുത്തുവെന്നതും വ്യക്തമല്ല. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃത്യത്തിലുള്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കുകയുണ്ടായി.

പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കരുതലോടെയാണ് പോലീസ് നീക്കം. അറസ്റ്റിലായ ആളെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

നവംബര്‍ 15-ന് രാവിലെ ഒമ്പതുമണിയോടെയാണ് ആര്‍.എസ്.എസ്. തേനാരിമണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ മമ്പറത്ത് ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented