Screengrab: Mathrubhumi News
പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ്. നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്നും ചെര്‍പ്പുളശ്ശേരിയില്‍നിന്നാണ് പിടികൂടിയതെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ് പറഞ്ഞു.
സഞ്ജിത്തിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാളാണ് ഇയാള്‍. വാള്‍ ഉപയോഗിച്ച് സഞ്ജിത്തിനെ ആദ്യം വെട്ടിയതും ഇയാളാണ്. സഞ്ജിത്ത് വധക്കേസില്‍ നേരത്തെ അഞ്ചുപേരെ പോലീസ് പിടികൂടിയിരുന്നു.
നവംബര്‍ 15-നാണ് ആര്‍.എസ്.എസ്. നേതാവായ സഞ്ജിത്തിനെ കിണാശ്ശേരി മമ്പറത്തുവെച്ച് കാറിലെത്തിയ ഒരുസംഘം വെട്ടിക്കൊന്നത്. സഞ്ജിത്തിന്റെ ഭാര്യയുടെ കണ്‍മുന്നിലിട്ടായിരുന്നു ക്രൂരമായ കൊലപാതകം. കേസില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ ബി.ജെ.പി. ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.
Content Highlights: One more accused arrested in Palakkad RSS leader Sanjith murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..