അമ്മയെ ഇഷ്ടമായിരുന്നു, അതിനാല്‍ മരണം ആരെയും അറിയിച്ചില്ലെന്ന് മകന്‍; മൃതദേഹം കുഴിച്ചിട്ടു


-

പാലക്കാട്: കളപ്പെട്ടിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചു മൂടിയത് അമ്മ മരിച്ചതിനു ശേഷമാണെന്ന് മകൻ പറഞ്ഞതായി പോലീസ്. മാനസികമായി വെല്ലുവിളി നേരിടുന്ന മകൻ ബാബു, അമ്മ കമല മരിച്ചതിനുശേഷം ശരീരം രണ്ടു ദിവസത്തോളം വീട്ടിൽ സൂക്ഷിക്കുകയും പിന്നീട് മറവുചെയ്തതുമാകാമെന്നാണ് പോലീസ് നിഗമനം.

വീഴ്ചയിൽ കാലിന് പരിക്കു പറ്റിയ ശേഷം അമ്മയ്ക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, ഭക്ഷണമൊക്കെ നൽകിയെങ്കിലും കഴിക്കാനായില്ല. ഹോർളിക്സ് നൽകി നോക്കിയെങ്കിലും അമ്മ മരിച്ചുവെന്നാണ് ബാബു പോലീസിനു നൽകിയ മൊഴി.

തുടർന്ന്, തന്റെ കാര്യങ്ങൾ ആരും ശ്രദ്ധിക്കാൻവരാത്തതിനാൽ പുറംലോകത്തെ അറിയിക്കാതെ തനിച്ച് അമ്മയെ കുഴിച്ചിടുകയായിരുന്നുവെന്നും ബാബു പറഞ്ഞുവെന്ന് പോലീസ് അറിയിച്ചു. അമ്മയെ വലിയ ഇഷ്ടമായിരുന്നുവെന്നും മൃതദേഹം മറ്റു ജീവികൾ കുഴിയിൽനിന്ന് വലിച്ചിടാതിരിക്കാനാണ് ഓടുപാകി മൂടിയതെന്നും ബാബു മൊഴി നൽകിയെന്ന് പോലീസ് പറഞ്ഞു.

ആശാരിപ്പണിക്ക് മലപ്പുറം ഭാഗങ്ങളിൽ പോകുന്ന ബാബു മാസത്തിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. ബാബു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മരണം നടന്നത് 21-നാണ്. എന്നാൽ, ഇത് പൂർണമായും വിശ്വസിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു.

പുറംലോകത്തെ അറിയിച്ചത് അയൽവാസി

കമലത്തിനെ കാണാനില്ലെന്ന് ആദ്യം പുറംലോകത്തെ അറിയിച്ചത് അയൽവാസിയും സമീപത്തെ കട നടത്തിപ്പുകാരനുമായ ജാഫർ. കടയിൽ പഴവും മുട്ടയുമൊക്കെ വാങ്ങാൻവരുന്ന കമലത്തെ കുറേദിവസങ്ങൾ കാണാതായപ്പോഴാണ് സംശയമുണ്ടായതെന്ന് അദ്ദേഹം പറയഞ്ഞു. വീടിനടുത്തായതിനാൽ ഇവരുടെ ശബ്ദങ്ങളും ഇടയ്ക്ക് കേൾക്കാറുണ്ട്. കുറേ ദിവസങ്ങളായി ശബ്ദവുമില്ല. അങ്ങനെയാണ് സംശയം തോന്നി പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരെ അറിയിച്ചത്.

പിന്നീട്, ചൊവ്വാഴ്ച ആശാ വർക്കറെത്തി കമലത്തിന്റെ പെൻഷൻ കാര്യത്തിന് സർവേക്ക് വന്നതാണെന്ന് പറഞ്ഞപ്പോൾ മകൻ ബാബു വീട്ടിൽ കയറാൻ അനുവദിച്ചില്ല. തുടർന്ന്, പോലീസ് വീട്ടിലെത്തിയതോടെ ബാബു ഇറങ്ങിപ്പോയി.

Content Highlights:palakkad old woman death mentally challenged son given statement to police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section
Most Commented