ടിക് ടോക്: യുവതികളില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി പാകിസ്താനി പോലീസുകാരന്‍ കൊല്ലപ്പെട്ടു


സംഭവത്തിൽ അറസ്റ്റിലായവർ. Image: facebook.com|GujratPolice.Official

ലാഹോര്‍: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ തോക്കില്‍നിന്ന് വെടിയേറ്റ് പാകിസ്താനിലെ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റത്ത് നഗരത്തിലെ പോലീസ് കോണ്‍സ്റ്റബിളായ ഹസ്സന്‍ ഷഹസാദാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളായ രണ്ട് യുവതികളെയും ഒരു യുവാവിനെയും ഗുജ്‌റത്ത് പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയം ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രിയാണ് ഗുജ്‌റത്ത് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളായ സുഹൃത്തുക്കളെയും കൂട്ടി ഷഹസാദും മറ്റ് രണ്ട് യുവാക്കളും ലാഹോറിലേക്ക് പോയത്. ഒരു രാത്രി ലാഹോറില്‍ ചിലവഴിച്ച ഇവര്‍ തിരികെ മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ഷഹസാദിന്റെ കൈവശമുണ്ടായിരുന്ന സര്‍വീസ് പിസ്റ്റല്‍ യുവതികള്‍ കൈക്കലാക്കുകയും ടിക് ടോക് വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഇതിനിടെ ഷഹസാദ് തോക്ക് തിരികെ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ വെടിയേല്‍ക്കുകയും മരിക്കുകയുമായിരുന്നു. ഷഹസാദിന് വെടിയേറ്റതോടെ ഇയാളെ കാറില്‍ ഉപേക്ഷിച്ച് ഒപ്പമുണ്ടായിരുന്നവര്‍ സ്ഥലംവിട്ടു. പിന്നീട് ഇതുവഴിയെത്തിയ പോലീസാണ് ഷഹസാദിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ലെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസുകാരന്റെ സുഹൃത്തുക്കളായ മുഹമ്മദ് വലീദ്, ലെയ്ബ സാഹിദ്, റഹീസ ജാവേദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ ചിത്രങ്ങളും ഗുജ്‌റത്ത് പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

Content Highlights: pakistan policemen killed in accidental firing during tiktok shooting

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented