പ്രതീകാത്മ ചിത്രം
ഒ.ടി.പി. എന്ന മിത്രത്തിനെയെ നിങ്ങള്‍ക്കറിയൂ.
ഒ.ടി.പി. എന്ന ശത്രുവിനെ നിങ്ങള്‍ക്കറിയില്ല ...
എറണാകുളത്ത് നടന്ന സംഭവം ആണ്. ഒരാള്‍ ഓഫീസില്‍ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത സമയം. ആ സമയം ആണ് ആ കോള്‍ വരുന്നത് . സാര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇപ്പോള്‍ ലഭ്യമല്ല. ഓര്‍ഡര്‍ കാന്‍സല്‍ ആയി. പൈസ തിരികെ തരാന്‍ ആണ്, സാര്‍ ഒ.ടി.പി. വേണം..
സാറിന്റെ മൊബൈലിലേക്ക് ഒരു ഒ.ടി.പി. വരും. അത് പറഞ്ഞു തന്നാല്‍ താങ്കള്‍ ഭക്ഷണത്തിനായി മുടക്കിയ തുക തിരികെ ലഭിക്കും. പൈസ തിരികെ ലഭിക്കുന്നതിനായി അയാള്‍ ഒ.ടി.പി. പറഞ്ഞു കൊടുക്കുന്നു. അല്‍പ്പം കഴിഞ്ഞ് പൈസ പിന്‍വലിക്കപ്പെട്ടു എന്ന് പറഞ്ഞ് ബാങ്കില്‍ നിന്നും മെസേജ് വരികയും ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി ആളെത്തുകയും ചെയ്തു.
ഇത് പുതിയ മോഡല്‍ തട്ടിപ്പാണ്. ലോക്ഡൗണ്‍ എഡിഷന്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം. ഇന്ത്യന്‍ നമ്പറില്‍നിന്നു വരുന്ന കോള്‍ ആയതു കൊണ്ട് പലരും ഇത്തരം തട്ടിപ്പുകളില്‍ വീണു പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സംഭവം പോലീസ് അന്വേഷണത്തിലാണ്
Swiggy,Zomato എന്നീ ആപ്പുകള്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭ്യമല്ലെങ്കില്‍ അപ്പോള്‍ തന്നെ നിങ്ങള്‍ മുടക്കിയ പണം നിങ്ങളുടെ അക്കൗണ്ടില്‍ തിരികെയെത്തും.അത്തരത്തില്‍ വരുന്ന കോളുകളില്‍ ഒ.ടി.പി. നമ്പര്‍ ഫോണ്‍ നമ്പര്‍ മറ്റു വ്യക്തിപരമായ വിവരങ്ങള്‍ എന്നിവ യാതൊരു കാരണവശാലും വെളിപ്പെടുത്താന്‍ പാടുള്ളതല്ല.
എന്താണ് ഒ.ടി.പി. അഥവാ വണ്‍ ടൈം പാസ്‌വേഡ്
ഇത് ഒരു ടു സ്റ്റെപ് വെരിഫിക്കേഷന്‍ മെത്തേഡ് ആണ് . ഇങ്ങനെ വരുന്ന പാസ്‌വേഡ് കൂടി രേഖപ്പെടുത്തിയാല്‍ മാത്രമേ ഒരു ഇടപാട് പൂര്‍ത്തിയാക്കുവാന്‍ കഴിയുകയുള്ളൂ.നിങ്ങള്‍ തന്നെയാണ് ആണ് ഇത് ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയാണ് നിങ്ങളുടെ ഫോണിലേക്ക് ഇത്തരം മെസ്സേജുകള്‍ അയക്കുന്നത്. ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാലും ഒരു സൈബര്‍ ക്രിമിനലിന് തന്റെ ജോലി പൂര്‍ത്തിയാക്കണമെങ്കില്‍ ഇങ്ങിനെ വരുന്ന ഒ.ടി.പികള്‍ കൂടി ആവശ്യമാണ്.
തട്ടിപ്പിന്റെ പിറകിലുള്ള ഉള്ള സൈബര്‍ ക്രിമിനലിന്റെ ബുദ്ധി അനുസരിച്ചുള്ള കഥകളാണ് ആണ് ഒ.ടി.പി. കിട്ടുന്നതിനായി മെനയുന്നത്.
•നിങ്ങള്‍ക്ക് ഒരു വിദേശ ലോട്ടറി അടിച്ചു അതിന്റെ തുക നിങ്ങളുടെ അക്കൗണ്ടില്‍ വരും. അതിനാല്‍ ഒ.ടി.പി. വേണം എന്നു പറഞ്ഞുള്ള കഥകള്‍ പറയുക.
•നിങ്ങളുടെ ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയിക്കുവാന്‍ പോകുന്നു അതുകൊണ്ട് വലിയൊരു തുക നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പോകുന്നു . അതുകൊണ്ട് ഒടിപി ആവശ്യമുണ്ട്.
•ബാങ്കിലെ സോഫ്റ്റ്വെയര്‍ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാന്‍ പോകുന്നു അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഒ.ടി.പി. ലഭിക്കും അത് പറഞ്ഞു തരിക
•മരിച്ചുപോയവരുടേയും ഓര്‍മ്മ നഷ്ടപ്പെട്ടവരുടെയും അവകാശികള്‍ ഇല്ലാത്ത വലിയൊരു തുക ഞങ്ങളുടെ ബാങ്കില്‍ കെട്ടികിടക്കുന്നു.അത് ഞങ്ങളുടെ കസ്റ്റമേഴ്‌സിന് വീതിച്ചു കൊടുക്കുവാന്‍ ആഗ്രഹിക്കുന്നു. അത് നിങ്ങളുടെ അക്കൗണ്ടില്‍ അയക്കുവാന്‍ പണം തരണം .
തിരക്കിനിടയില്‍ വേണ്ടത്ര ശ്രദ്ധയില്ലായ്മ മൂലവും അറിവില്ലായ്മ മൂലവും പല വിദ്യാസമ്പന്നരും ഇത്തരം കുടുക്കുകളില്‍ ചാടിയിട്ടുണ്ട് . ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുപ്പുകള്‍ കൂടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് :
ശ്രദ്ധിക്കേണ്ടത് :
•ബാങ്കില്‍നിന്ന് ഒ.ടി.പി. വേണം, കാര്‍ഡിന്റെ നമ്പര്‍ വേണം എന്നൊന്നും പറഞ്ഞ് നിങ്ങളെ ആരും വിളിക്കില്ല.
•കഴിയുന്നതും ബാങ്കുമായുള്ള ഇടപാടുകള്‍ നേരിലോ, ഓണ്‍ലൈന്‍ വഴിയോ നടത്തുക.
•വ്യക്തിപരമായുള്ള വിവരങ്ങള്‍ അപരിചിതര്‍ക്ക് ഫോണില്‍ ഷെയര്‍ ചെയ്യാതിരിക്കുക.
Content Highlights: OTP Frauds Cyber crime


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..