Photo: twitter.com|JadaEWilliams
ഫ്ളോറിഡ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവരെയും സെക്‌സ് റാക്കറ്റ് കണ്ണികളെയും അഴിക്കുള്ളിലാക്കി ഫ്ളോറിഡയിലെ ടല്‍ഹാസി പോലീസ്. 'ഓപ്പറേഷന്‍ സ്റ്റോളന്‍ ഇന്നസെന്‍സ്' എന്ന പേരില്‍ നടത്തിയ അന്വേഷണത്തിലാണ് 178 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസമാണ് വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവരും സെക്സ് റാക്കറ്റില്‍ പങ്കാളികളായവരുമാണ് പോലീസിന്റെ വലയിലായത്. ഇവരില്‍ അധ്യാപകനും സര്‍വകലാശാല ഫണ്ട് റൈസിങ് ഓര്‍ഗനൈസേഷന്റെ മുന്‍ ചെയര്‍മാനുമടക്കം ഉള്‍പ്പെട്ടതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
13-കാരിയുടെ ചിത്രങ്ങള്‍ ഒരു വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സെക്സ് റാക്കറ്റില്‍നിന്ന് മോചിപ്പിക്കുകയും പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവര്‍, സെക്സ് റാക്കറ്റിലെ ഇടനിലക്കാര്‍, കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ചവര്‍ തുടങ്ങിയവരാണ് അന്വേഷണത്തില്‍ കുടുങ്ങിയത്. രഹസ്യമായി നടത്തിയ ഓപ്പറേഷനില്‍ നിരവധി സ്ത്രീകളും പോലീസിന്റെ വലയിലായിട്ടുണ്ട്.
നഗരത്തിലെ വിവിധ ഭാഗങ്ങളിലെ അപ്പാര്‍ട്ട്‌മെന്റുകളിലും ഹോട്ടലുകളിലുംവെച്ചാണ് പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കിയിരുന്നത്. സ്ത്രീകളായിരുന്നു മിക്ക ഇടപാടുകളുടെയും ഇടനിലക്കാര്‍. എസ്.എം.എസ്, ഫെയ്‌സ്ബുക്ക്, മറ്റ് ആപ്പുകള്‍ എന്നിവ മുഖേനെയാണ് സെക്‌സ് റാക്കറ്റ് നടത്തിപ്പുകാര്‍ ഇടപാടുകാരെ കണ്ടെത്തുന്നത്.
പോലീസ് മോചിപ്പിച്ച പെണ്‍കുട്ടി 13 വയസ് തികയുന്നതിന് മുമ്പേ റാക്കറ്റിന്റെ കെണിയില്‍പ്പെട്ടതായും ലൈംഗികാതിക്രമത്തിന് ഇരയായതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ എലിസബത്ത് ബാസ്‌കോം പറഞ്ഞു. അതിഭീകരമായ അനുഭവങ്ങളിലൂടെ കടന്നുപോയ പെണ്‍കുട്ടി ശാരീരിക-മാനസികാരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights: operation stolen innocence in florida usa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..