ചണ്ഡീഗഢ്: ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്തുകാരില്‍ ഒരാളായ രഞ്ജീത് സിങ് റാണയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.
ഹരിയാണ സിര്‍സയിലെ ബേഗു ഗ്രാമത്തിലെ ഒളിസങ്കേതത്തില്‍നിന്നാണ് പഞ്ചാബ് പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. രഞ്ജീത് റാണയുടെ സഹോദരന് ഗഗന്‍ദീപിനെയും പോലീസ് ഇവിടെനിന്നും പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം അട്ടാരി ചെക്പോസ്റ്റില്‍ 532 കിലോയുടെ ഹെറോയിന്‍ പിടിച്ച കേസിലാണ് രഞ്ജീത് റാണയെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് ഡിജിപി ദിനകര്‍ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. 2700 കോടി രൂപയുടെ ഹെറോയിനാണ് അട്ടാരി ചെക്പോസ്റ്റില്‍നിന്ന് കഴിഞ്ഞവര്‍ഷം പിടിച്ചെടുത്തത്. രഞ്ജീത് സിങ് റാണയുടെ നേതൃത്വത്തില്‍ പാകിസ്താനില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ ഹെറോയിന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം.
Content Highlights: one of indias biggest drug smuggler ranjeet singh rana arrested
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..