കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വൈകി; യുവതിയെ രണ്ടംഗ സംഘം അക്രമിച്ചു


പ്രതി ചാർളി

തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വൈകിയെന്നാരോപിച്ച് വീട്ടിലെത്തിയ രണ്ടംഗ സംഘം യുവതിയെ മര്‍ദിച്ചു. ശംഖുംമുഖം കണ്ണാന്തുറ സ്‌കൂളിനു സമീപം ഗോഡ്സി ഹൗസില്‍ സ്റ്റിന്‍സി റോസിനാ(20)ണ് മര്‍ദനമേറ്റത്. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ണാന്തുറ സ്വദേശിയായ ഷാജി ചാര്‍ളിയെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. മറ്റൊരു പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 22ന് രാത്രി ഏഴോടെയാണ് സംഭവം. സ്റ്റിന്‍സി റോസിയുടെ അച്ഛന്‍ പ്രതികളില്‍നിന്ന് പണം കടംവാങ്ങിയിരുന്നതായും തിരികെനല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ ഇവര്‍ അന്വേഷിച്ചെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അച്ഛനില്ലെന്ന് പറഞ്ഞപ്പോള്‍ ഇവര്‍ പ്രകോപിതരായി സ്റ്റിന്‍സി റോസിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതിയെ റിമാന്‍ഡ് ചെയ്തു. ശംഖുംമുഖം അസി. കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അഭിലാഷ്, അലീന സൈറസ്, ആനന്ദ്കൃഷ്ണന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights: woman was beaten by a two-member gang in Thiruvananthapuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented