മുക്കത്ത് ഓട്ടോയാത്രയ്ക്കിടെ മോഷണത്തിനിരയായ വയോധിക പീഡിപ്പിക്കപ്പെട്ടു; ഉപദ്രവിച്ചത് കൈയുംകാലും കെട്ടിയിട്ട്


മുക്കം: മുക്കം മുത്തേരിയിൽ ഓട്ടോയാത്രയ്ക്കിടെ മോഷണത്തിനിരയായ വയോധിക പീഡിപ്പിക്കപ്പെട്ടതായി മൊഴി. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് വയോധിക പോലീസിന് നൽകിയ മൊഴിയിലാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.

വ്യാഴാഴ്ച രാവിലെ ജോലി സ്ഥലത്തേക്ക് പോകാൻ, അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറിയ വയോധികയെ തൊട്ടടുത്തുള്ള ക്രഷറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി, കൈയും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന വയർ ഉപയോഗിച്ച് കൈയും സമീപത്തെ ചെടിയുടെ വള്ളി ഉപയോഗിച്ച് കാലും കെട്ടിയിട്ടാണ് പ്രതി ദേഹോപദ്രവം നടത്തിയതെന്ന് വയോധിക പോലീസിന് മൊഴി നൽകിയതായി ബന്ധുക്കൾ പറഞ്ഞു.

ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഇവരുടെ വസ്ത്രങ്ങൾ കീറിമുറിക്കുകയും ശബ്ദിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ വയോധികയുടെ ബോധം നഷ്ടപ്പെട്ടു. ബോധം വന്നപ്പോഴേക്കും പ്രതി ഓട്ടോറിക്ഷയുമായി രക്ഷപ്പെട്ടിരുന്നു. എങ്ങനെയോ കാലിലെ കെട്ടഴിച്ച്, വേദന സഹിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കുറച്ചകലെ കണ്ട വീട്ടിലെത്തി. കൈയിലെ കെട്ടഴിച്ചുതരാൻ വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് കേസ് ഭയന്ന് അവർ തയ്യാറായില്ല. ഒടുവിൽ, വീടിന്റെ പിന്നിൽനിന്ന് ഇറങ്ങിവന്ന സ്ത്രീയാണ് കൈയിലെ കെട്ടഴിച്ചതെന്നും മൊഴിയിൽ പറയുന്നു. ഈ വീട്ടിൽ നിന്നിറങ്ങി കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ എത്തിയെങ്കിലും ഇവർക്ക് സ്ഥലം തിരിച്ചറിയാനായില്ല. ഒടുവിൽ സമീപത്തെ കടക്കാരനോട് ചോദിച്ചപ്പോഴാണ് സ്ഥലം തിരിച്ചറിഞ്ഞതെന്നും മൊഴിയിൽ പറയുന്നു.

മുത്തേരിക്കടുത്തുള്ള കാപ്പുമലയിൽവെച്ചാണ് പ്രതി ക്രൂരകൃത്യം നടത്തിയത്.

വയോധികയുടെ ഒരു പവൻ തൂക്കമുള്ള മാലയും കമ്മലും പണമടങ്ങിയ പഴ്സും അപഹരിച്ചാണ് പ്രതിയായ ഓട്ടോഡ്രൈവർ കടന്നുകളഞ്ഞത്. വ്യാഴാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ഓമശ്ശേരിയിലെ സ്വകാര്യഹോട്ടലിലെ ജീവനക്കാരിയായ ഇവർ രാവിലെ പണിക്ക് പോകവേ, മുത്തേരിയിൽനിന്ന് അതുവഴി വന്ന ഓട്ടോറിക്ഷയ്ക്ക് കൈകാണിച്ച് കയറുകയായിരുന്നു.

ചോരയൊലിക്കുന്ന ശരീരവും കീറിയ വസ്ത്രങ്ങളുമായി വയോധിക തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം നാട്ടുകാരും അയൽവാസികളും അറിയുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണ്. തലയ്ക്കുള്ളിൽ രക്തം കട്ടകെട്ടിയിട്ടുണ്ട്. ചെവിയിലൂടെ രക്തസ്രാവമുണ്ടായിരുന്നു.

കോഴിക്കോട് റൂറൽ എസ്.പി. ഡോ. ശ്രീനിവാസൻ മുക്കം സ്റ്റേഷനിലെത്തി അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി. താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്റഫിന്റെയും മുക്കം ഇൻസ്പെക്ടർ ബി.കെ സിജുവിന്റെയും നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

Content Highlights:old woman raped in mukkam during auto journey

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented