കുറ്റിപ്പുറം മേഖലയില്‍ വീണ്ടും കൊലപാതകം; ഒറ്റയ്ക്ക് താമസിക്കുന്ന 70-കാരിയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നു


ഇയ്യാത്തുട്ടി ഉമ്മ

തവനൂർ: വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു. കുറ്റിപ്പുറം തവനൂർ കടകശ്ശേരി തട്ടോട്ടിൽ ഇയ്യാത്തുട്ടി ഉമ്മ(70)യെയാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടത്.

ഞായറാഴ്ച വൈകീട്ട് ആറോടെ വീട്ടിൽ ഭക്ഷണവുമായെത്തിയ ബന്ധുവാണ് മൃതദേഹം കണ്ടത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. ദേഹത്ത് അണിഞ്ഞിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടു.

വീടിന്റെ മുൻവശത്തെ ഗ്രിൽ അടഞ്ഞുകിടക്കുകയായിരുന്നു. തുറന്നു കിടന്നിരുന്ന പിറകുവശത്തെ വാതിൽ വഴി കയറി നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്നതു കണ്ടത്.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. വൈകുന്നേരം അപരിചിതരായ രണ്ടു പേരെ പരിസരത്തു കണ്ടതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

കുറ്റിപ്പുറം നടുവട്ടത്തും കഴിഞ്ഞ ദിവസം ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തിയിരുന്നു. തിരുവാകുളത്തിൽ കുഞ്ഞിപ്പാത്തുമ്മയാണ് രണ്ട് ദിവസം മുമ്പ് കൊല്ലപ്പെട്ടത്. ഈ കേസിൽ പ്രതിയായ അയൽക്കാരൻ മുഹമ്മദ് ഷാഫിയെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് ദിവസത്തിനിടെ രണ്ട് കൊലപാതകം; ഭീതിയോടെ ജനങ്ങൾ

തവനൂർ: കുറ്റിപ്പുറത്ത് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് തവനൂരിലും സമാനസംഭവം ഉണ്ടായത്. തനിച്ച് താമസിക്കുന്ന വയോജനങ്ങൾ ഉൾപ്പെടെയുള്ളവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് മണിക്കൂറുകൾക്കകം നടന്ന രണ്ട് കൊലപാതകങ്ങൾ.

നടുവട്ടം വെള്ളറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ(62)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് വെള്ളിയാഴ്ച രാവിലെയാണ്. സമീപത്തെ വീട്ടുകാർ വന്ന് നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹം കണ്ടത്. കൊല നടത്തിയ ആളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായുള്ള സൂചനകൾ പുറത്തു വന്നതിന് പിന്നാലെയാണ് തവനൂരിൽ അടുത്ത കൊലപാതകം അരങ്ങേറിയത്.

കടകശ്ശേരി തട്ടോട്ടിൽ ഇയ്യാത്തുട്ടി ഉമ്മ(70)യെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പുറത്തെ കൊലപാതകത്തിലേക്ക് നയിച്ചത് മോഷണമാണോ എന്ന് വ്യക്തമല്ലെങ്കിലും തവനൂരിൽ മോഷണം നടന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങൾ അണിയുന്ന ആളായിരുന്നു കൊല്ലപ്പെട്ട ഇയ്യാത്തുട്ടി ഉമ്മ. ശരീരത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്നതാണ് മോഷണം നടന്നുവെന്നത് സ്ഥിരീകരിക്കുന്നത്.

പണവും സ്വർണവും കവരാനായി മോഷ്ടാക്കൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യംവെക്കുന്നതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. അപരിചിതരായ രണ്ടു പേരെ ഇയ്യാത്തുട്ടി ഉമ്മയുടെ വീടിന് സമീപം കണ്ടതായി പോലീസിന് ചിലർ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ശേഷമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വ്യക്തത കൈവരൂ. തലയിണയോ മറ്റോ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: old woman killed in thavanur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented