മരിച്ച മണിയൻ. പിടിയിലായ സുന്ദരേശ്വരറാവു, ശ്രീധരറാവു
ചേര്‍ത്തല: വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അയല്‍വാസികളായ സഹോദരങ്ങളുടെ ആക്രമണത്തില്‍ വയോധികന് മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായാത്ത് ഏഴാം വാര്‍ഡ് ആലുങ്കല്‍ മറ്റത്തില്‍ മണിയന് (78) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11-ഓടെയാണ് സംഭവം.
ആക്രമണം നടത്തിയതിന് സഹോദരങ്ങളായ കിഴക്കേ ആലുങ്കല്‍ നികര്‍ത്ത് സുന്ദരേശ്വരറാവു (40), ശ്രീധരറാവു (30) എന്നിവരെ സമീപത്തെ വീട്ടില്‍നിന്ന് അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റുചെയ്തു. അയല്‍വാസികളായ ഇവര്‍ തമ്മില്‍ വഴിത്തര്‍ക്കം നിലനിന്നിരുന്നു. പോലീസ് ഇടപെട്ട് ചര്‍ച്ചയിലൂടെ മണിയന്റെ പുരയിടത്തിന്റെ ഒരുവശത്തുകൂടി വഴിയും തീരുമാനിച്ചിരുന്നു. എന്നാല്‍, നിശ്ചയിച്ച വഴിയിലൂടെയല്ലാതെ തിങ്കളാഴ്ച സഹോദരങ്ങള്‍ പോയതുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കം സംഘര്‍ഷത്തിലേക്കു നീങ്ങി. അതിനിടെയുണ്ടായ അക്രമത്തില്‍ മണിയന് നിലത്തു വീഴുകയായിരുന്നു.
പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും യാത്രയ്ക്കിടെ മരിച്ചു. അടിയും ചവിട്ടുമേറ്റാണ് മണിയന് വീണതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. റിപ്പോര്‍ട്ട് വന്ന ശേഷമേ മരണകാരണത്തെപ്പറ്റി വ്യക്തമായി പറയാനാകൂവെന്ന് അര്‍ത്തുങ്കല്‍ സി.ഐ. എ.അല്‍ ജബ്ബാര്‍ പറഞ്ഞു. പരേതയായ ജാനകിയാണ് മണിയന്റെ ഭാര്യ. മകള്‍: ബിന്ദു. മരുമകന്: ബിജു.
Content Highlights: old man died during conflict with neighbours in cherthala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..