ഭുവന്വേശര്‍: കോവിഡ് മഹാമാരിയുടെ വ്യാപനം അവസാനിക്കാനായി പുരോഹിതന്‍ വിശ്വാസിയുടെ തലയറുത്തു. ഒഡീഷ നരസിന്‍ഹപുരിലെ ബന്ദഹുഡയിലെ ഒരു ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രദര്‍ശനത്തിനെത്തിയ സരോജ് കുമാര്‍ പ്രധാന്‍(55) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ക്ഷേത്രത്തിലെ പുരോഹിതനായ സന്‍സരി ഓജ(70)യെ പോലീസ് അറസ്റ്റ് ചെയ്തു.
കോവിഡ് മഹാമാരി അവസാനിപ്പിക്കാനായി ദേവിയുടെ നിര്‍ദേശമനുസരിച്ചാണ് താന്‍ തലയറുത്ത് കൊലപ്പെടുത്തിയതെന്നാണ് പുരോഹിതന്റെ മൊഴി. രാത്രി ക്ഷേത്രത്തിലെത്തിയ സരോജ് കുമാര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ ഇയാള്‍ അരിവാള്‍ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. സംഭവത്തിന് ശേഷം പുരോഹിതന്‍ തന്നെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
അതേസമയം, പ്രതിയുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഗ്രാമത്തിന് പുറത്തെ മാവുകളുടെ തോട്ടത്തെ സംബന്ധിച്ച് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മില്‍ കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. ഇതാണോ കൊലപാതകത്തിന് കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: odisha priest beheads man, he believes it would end covid 19


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..