എസ്. ജോഗബന്ധു സിങ്
കൊഴിഞ്ഞാമ്പാറ(പാലക്കാട്): രണ്ടുവര്‍ഷംമുമ്പ് പതിനാലുകാരിയുമായി നാടുവിട്ട ഒഡിഷസ്വദേശിയെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ഒഡിഷ, മയൂര്‍ബഞ്ച് ജില്ലയിലെ ബിഷംപുര്‍ സ്വദേശി എസ്. ജോഗബന്ധു സിങ്ങിനെയാണ് (23) ഒഡിഷയില്‍നിന്ന് പിടികൂടിയത്.
2019 ജനുവരിയില്‍ സ്വകാര്യകമ്പനിയില്‍ ജോലിക്കെത്തിയ ജോഗബന്ധുസിങ് കൂടെ ജോലി ചെയ്തിരുന്ന പതിനാലുകാരിയുമായി നാടുവിടുകയായിരുന്നു.
യുവതിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ 2019-ല്‍ കൊഴിഞ്ഞാമ്പാറപോലീസ് ഒഡിഷയിലെത്തി പെണ്‍കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവന്നു.എന്നാല്‍, പ്രതിയെ പിടികൂടാനായില്ല. ശേഷം ഇയാള്‍ക്കെതിരേ പോക്‌സോവകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ വലയിലായത്.
എസ്.പി. പദംസിങ്ങിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എം. ശശിധരന്‍, എസ്.ഐ. വി. ജയപ്രസാദ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ സി. ശിവകുമാര്‍, ആര്‍. വിനോദ് കുമാര്‍, എസ്. അനീഷ്, സിവില്‍പോലീസ് ഓഫീസര്‍ വി. വിപിന്‍, സീനിയര്‍ സിവില്‍ പോലീസ് ഡ്രൈവര്‍ സി. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഡിഷയിലെത്തി അറസ്റ്റ് ചെയ്തത്.
പ്രതിയെ ഒഡിഷ ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് ഉത്തരവ് പ്രകാരം ചിറ്റൂര്‍കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..