ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പരിപാടിക്കിടെ അശ്ലീലവീഡിയോ; നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ പരാതി


പ്രതീകാത്മക ചിത്രം | AFP

മാനന്തവാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ. സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിനിടെ സാമൂഹിക വിരുദ്ധർ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചതായി പരാതി. മാനന്തവാടി ഗവ. എൻജിനീയറിങ് കോളേജ് എസ്.എഫ്.ഐ. യൂണിറ്റ് സംഘടിപ്പിച്ച ഓൺലൈൻ പരിപാടിക്കിടെയായിരുന്നു സംഭവം. ഓൺലൈൻ കലോത്സവം അലങ്കോലമാക്കാൻ ഉദ്ദേശിച്ച് അശ്ലീലവീഡിയോ പ്രദർശിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി പോലീസിൽ പരാതി നൽകി.

ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് ഗൂഗിൾ മീറ്റിൽ നടക്കുന്നതിനിടെയാണ് വ്യാജ ഇ-മെയിൽ ഐ.ഡിയിലൂടെ ചടങ്ങിൽ കടന്നുകൂടിയവർ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്. ലക്ഷദ്വീപിൽനിന്നുള്ള സംവിധായിക ഐഷ സുൽത്താനയും കവി മുരുകൻ കാട്ടാക്കടയും കലോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ ഗൂഗിൾമീറ്റ് വഴി പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ചടങ്ങിൽ കടന്നുകൂടിയ ചില സാമൂഹിക വിരുദ്ധർ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്.

സംഭവത്തിൽ കുറ്റക്കാരായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി തലപ്പുഴ പോലീസ് സ്റ്റേഷനിലും ജില്ലാ പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പിനും പരാതി നൽകി. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. അതേസമയം, പരാതി വിശദമായ അന്വേഷണത്തിനായി സൈബർ സെല്ലിന് കൈമാറിയതായി തലപ്പുഴ പോലീസ് അറിയിച്ചു.

Content Highlights:obscene video during google meet sfi mananthavadi engineering college unit filed complaint

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented