കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ അശ്ലീലവാക്കുകള്‍ എഴുതിച്ചേര്‍ത്ത യുവാവിന്റെ പേരില്‍ കേസെടുത്തു. ബേപ്പൂര്‍ സ്വദേശിയും മൂഴിക്കലില്‍ താമസക്കാരനുമായ അസ്താബ് അന്‍വര്‍ (26) ആണ് കേസില്‍പ്പെട്ടത്.
അബുദാബിയില്‍നിന്നാണ് അശ്ലീലവാക്കുകള്‍ പോസ്റ്റ് ചെയ്തത്. അബുദാബിയിലെ സ്വകാര്യകമ്പനിയില്‍ എന്‍ജിനിയറാണ്.
ഡിസംബറിലാണ് വിദേശത്ത് ജോലികിട്ടിപ്പോയത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തുനിന്ന് സൈബര്‍സെല്‍ മുഖേന നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മേല്‍വിലാസം കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് നടപടി. തുടര്‍ന്ന് സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജിന് പരാതി കൈമാറി. ചേവായൂര്‍ എസ്.ഐ. കെ. അനില്‍കുമാറിനാണ് അന്വേഷണച്ചുമതല. യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: obscene comments in cm pinarayi vijayan's facebook page, police booked case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..