വാട്‌സാപ്പില്‍ യുവതിയുടെ വീഡിയോ കോള്‍ കെണി; യുവാവിന് നഷ്ടമായത് 22,000 രൂപ


-

ബെംഗളൂരു: വാട്സാപ്പിലെ വീഡിയോ കോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽനിന്ന് പണം തട്ടിയതായി പരാതി. ബെംഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന 26-കാരനാണ് ബെംഗളൂരു സൈബർക്രൈം പോലീസിൽ പരാതി നൽകിയത്. ഭീഷണിപ്പെടുത്തി 22,000 രൂപ തട്ടിയെടുത്തെന്നും കൂടുതൽ പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന യുവാവ് കഴിഞ്ഞമാസമാണ് വാട്സാപ്പ് വഴി യുവതിയുമായി പരിചയത്തിലായത്. മലയാളിയാണെന്നും നിഷ എന്നാണ് പേരെന്നും ബെംഗളൂരുവിലെ കോൾസെന്ററിലാണ് ജോലിയെന്നുമാണ് യുവതി പറഞ്ഞത്. വാട്സാപ്പ് ചാറ്റിങ് ദിവസങ്ങൾ പിന്നിട്ടതോടെ യുവതി ലൈംഗികചുവയുള്ള സംഭാഷണങ്ങളിലേക്ക് കടന്നു. തുടർന്നാണ് നഗ്നനായി വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെട്ടത്.

നഗ്നനായി വീഡിയോ കോൾ ചെയ്യാൻ ആദ്യം മടിച്ചെങ്കിലും യുവതി നിർബന്ധിക്കുകയായിരുന്നു. യുവതിയും നഗ്നയായി വീഡിയോ കോളിൽ വരാമെന്ന് പറഞ്ഞതോടെ ഇയാൾ സമ്മതിച്ചു. എന്നാൽ വീഡിയോ കോൾ തുടങ്ങി ഏതാനും മിനിറ്റുകൾ പിന്നിട്ടപ്പോൾ കോൾ കട്ട് ചെയ്തു. പിന്നീട് യുവതിയെ ബന്ധപ്പെട്ടപ്പോൾ പ്രതികരണമുണ്ടായില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആയെന്നും പരാതിയിൽ പറയുന്നു.

ഇതിനുപിന്നാലെയാണ് അപരിചിതനായ മറ്റൊരാൾ ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തിയത്. 50,000 രൂപ നൽകിയില്ലെങ്കിൽ വീഡിയോ കോൾ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ യുവാവ് 22,000 രൂപ അയച്ചുനൽകി. എന്നാൽ കഴിഞ്ഞദിവസം വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

Content Highlights:nude whatsapp video call trap bengaluru youth lost his money

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section
Most Commented