Photo: Pixabay
തിരുവനന്തപുരം: ലോക്ഡൗണ്‍ സമയത്ത് കുട്ടികളെ വലയിലാക്കി നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റ് സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായി പോലീസ്. കുട്ടികളെ പീഡിപ്പിക്കുന്നത് കണ്ടെത്തി തടയാനുള്ള കേരള പോലീസിന്റെ പ്രത്യേകവിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഡാര്‍ക്ക് നെറ്റിലും ടെലഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരം പ്രചാരണങ്ങള്‍ കണ്ടെത്തി. കേരളത്തില്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നൂറ്റമ്പതോളം പേരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഇവര്‍ക്കെതിരേ കര്‍ശന നടപടികളുണ്ടാകും. സൈബര്‍ഡോമിന്റെ നേതൃത്വത്തിലാണ് നിരീക്ഷണം നടക്കുന്നത്.
ഇന്റര്‍നെറ്റ് കൂടുതലായി ഉപയോഗിക്കുന്ന കുട്ടികളെ വലയിലാക്കി വീഡിയോകളും ചിത്രങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങളാണ് ഇതിനുപിന്നില്‍. ലോക്ഡൗണ്‍ സമയത്ത് കേരളത്തിലെ വീടുകളിലും ഫ്ളാറ്റുകളിലും ചിത്രീകരിച്ച വീഡിയോകളും ഇക്കൂട്ടത്തിലുണ്ട്.
Content Highlights: nude photos and videos circulating through social media in lockdown period,police will take action
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..