Image for Representation | Mathrubhumi
ചെന്നൈ: തൂത്തുക്കുടിയില്‍ അയല്‍വാസിയായ ഒമ്പത് വയസ്സുകാരനെ ഒന്നരമാസത്തോളം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച മൂന്ന് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.
13-ഉം 14-ഉം വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെയാണ് കോവില്‍പെട്ടി ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ എട്ടാംക്ലാസിലും ഒരാള്‍ ഒമ്പതാം ക്ലാസിലുമാണ് പഠിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്നു പേരെയും തിരുനെല്‍വേലി സര്‍ക്കാര്‍ മന്ദിരത്തിലേക്കു മാറ്റി. ഓണ്‍ലൈന്‍ ക്ലാസിനുവേണ്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആഴ്ചകളായി നേരിട്ട ശാരീരികവും മാനസികവുമായ പീഡനം സഹിക്കവയ്യാതെ വിശപ്പ് നഷ്ടപ്പെട്ട് അസുഖം ബാധിച്ച് കുട്ടിയെ ആറിന് കോവില്‍പെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 വരെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു. അതിനു ശേഷമാണ് വിവരം മാതാപിതാക്കളോടു തുറന്നു പറയുന്നത്.
തുടര്‍ന്ന് അവര്‍ കോവില്‍പെട്ടി ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈലില്‍ കാണുന്ന ലൈംഗിക ദൃശ്യങ്ങള്‍ അതുപോലെ അനുകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും വീട്ടില്‍നിന്നും വലിച്ചിറക്കി പുറത്തുകൊണ്ടു പോയാണ് പീഡനം നടത്തിയതെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..