ഐ.എസുമായി ബന്ധപ്പെട്ട കേസ്: കണ്ണൂരിലും മലപ്പുറത്തും ഉള്‍പ്പെടെ പത്ത് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. റെയ്‌ഡ്


കേരളത്തിൽ കണ്ണൂർ താണെയിലെ വീട്ടിലും മലപ്പുറം ചേളാരിയിലെ പോപ്പുലർഫ്രണ്ട് നേതാവിന്റെ വീട്ടിലുമാണ് റെയ്‌ഡ് നടക്കുന്നത്. കമാൻഡോകളടക്കം പങ്കെടുക്കുന്ന റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്.

കണ്ണൂർ താണെയിലെ വീട്ടിൽ എൻ.ഐ.എ. സംഘം പരിശോധന നടത്തുന്നു | ഫോട്ടോ: റിദിൻ ദാമു|മാതൃഭൂമി

ന്യൂഡൽഹി/കണ്ണൂർ: ഐ.എസുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിലും ഡൽഹിയിലും കർണാടകയിലുമായി പത്ത് കേന്ദ്രങ്ങളിൽ എൻ.ഐ.എ.യുടെ റെയ്‌ഡ്. കേരളത്തിൽ കണ്ണൂർ താണെയിലെ വീട്ടിലും മലപ്പുറം ചേളാരിയിലെ പോപ്പുലർഫ്രണ്ട് നേതാവിന്റെ വീട്ടിലുമാണ് റെയ്‌ഡ് നടക്കുന്നത്. കമാൻഡോകളടക്കം പങ്കെടുക്കുന്ന റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്.

രണ്ട് ദിവസം മുമ്പ് എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ റെയ്‌ഡ് ആരംഭിച്ചത്. മലപ്പുറം ചേളാരിയിൽ പോപ്പുലർഫ്രണ്ട് ഏരിയ സെക്രട്ടറി ഹനീഫ ഹാജിയുടെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്.

ഡൽഹിയിൽ ജാഫറാബാദിലും ബെംഗളൂരുവിലെ രണ്ട് കേന്ദ്രങ്ങളിലും റെയ്‌ഡ് നടക്കുന്നതായാണ് വിവരം. പരിശോധനയുമായി ബന്ധപ്പെട്ട് ഏഴ് പേർ നിരീക്ഷണത്തിലാണെന്നും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.

Content Highlights:nia raid in kannur malappuram and several locations in delhi and karnataka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented