അമ്മ രണ്ട് മക്കളെ വില്‍ക്കുന്നുവെന്ന് വാര്‍ത്ത; കൊല്ലത്തെ പ്രാദേശിക ചാനലിനെതിരേ കേസ്


-

കൊല്ലം : അസുഖബാധിതയായ അമ്മ രണ്ട് മക്കളെ വിൽക്കുന്നെന്ന വാർത്ത നൽകിയ പാരിപ്പള്ളിയിലെ പ്രാദേശിക ചാനലിനും ചാനൽ പ്രവർത്തകനുമെതിരേ പോലീസ് കേസെടുത്തു. കല്ലുവാതുക്കൽ സ്വദേശിയായ വീട്ടമ്മയെയും രണ്ട് മക്കളെയും ഒപ്പമിരുത്തി, നിർബന്ധിച്ച് കരയിച്ചാണ് വാർത്ത തയ്യാറാക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിശുക്ഷേമസമിതി നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ചാനൽ പ്രവർത്തകൻ രജിത്തിനെതിരേ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

രണ്ട് മക്കളെയും വാങ്ങാൻ താത്‌പര്യമുള്ളവർ ഉടൻ ബന്ധപ്പെടണമെന്ന് തുടങ്ങുന്ന വാർത്തയാണ് പ്രാദേശികചാനൽ സംപ്രേഷണം ചെയ്തത്. വാർത്ത കാണുന്നവർ ആരെങ്കിലും 15 വയസ്സുള്ള പെൺകുട്ടിയെയും 12 വയസ്സുള്ള ആൺകുട്ടിയെയും വാങ്ങണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

സാമൂഹികമാധ്യമങ്ങളിൽ നിരവധിപ്പേർ വാർത്ത ഷെയർ ചെയ്തതോടെ ശിശുക്ഷേമസമിതി ചെയർമാൻ കെ.പി.സജിനാഥും ചൈൽഡ് ലൈനും വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാലും വിഷയത്തിൽ ഇടപെട്ടു.

പാരിപ്പള്ളി പോലീസും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സാമ്പത്തികസഹായം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തന്നെക്കൊണ്ട് മക്കളെ വിൽക്കുന്നെന്ന് പറയിച്ചതാണെന്ന് കുട്ടികളുടെ അമ്മ മൊഴിനൽകിയിട്ടുണ്ട്.

സാമൂഹികമാധ്യമത്തിൽ പ്രചരിച്ചശേഷമാണ് ഇത്തരമൊരു വാർത്ത അറിഞ്ഞതെന്ന് കുട്ടിയുടെ പിതാവും മറ്റ് ബന്ധുക്കളും അധികൃതരെ അറിയിച്ചു.

കുടുംബത്തിന് ലൈഫ് മിഷൻ വഴി വീടുനൽകാൻ നടപടികളായതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.

Content Highlights:news about a mother and kids police booked case against a local channel in kollam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented