ബെംഗളൂരു: ഭാര്യയുടെ നഗ്നവീഡിയോകള്‍ മൊബൈലില്‍ ലഭിച്ചതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കി ഭര്‍ത്താവ്. ഭാര്യയും കുടുംബവും തന്നെ വഞ്ചിച്ചെന്നും പോലീസില്‍ പരാതി നല്‍കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് യുവാവ് പോലീസിനെ സമീപിച്ചത്. ബെംഗളൂരുവിലാണ് സംഭവം.
കഴിഞ്ഞ നവംബറില്‍ ഹാസനില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം. ചടങ്ങുകളനുസരിച്ച് ഡിസംബര്‍ 15-നായിരുന്നു ആദ്യരാത്രി. ഇതിന് രണ്ട് ദിവസം മുമ്പാണ് ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് രാഹുല്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ഭാര്യയുടെ നഗ്ന ഫോട്ടോകള്‍ സന്ദേശമായി ലഭിച്ചത്. ഇതിനൊപ്പം ഒരു മൊബൈല്‍ നമ്പറും നല്‍കിയിരുന്നു. തുടര്‍ന്ന് ഈ നമ്പറില്‍ വിളിച്ചപ്പോളാണ് ഭാര്യയും രാഹുല്‍ എന്നയാളും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്.
ഭാര്യയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. മാത്രമല്ല, ഇരുവരുടെയും നഗ്ന വീഡിയോകളും അയച്ചുനല്‍കി. 2019 ജൂണില്‍ വിവാഹനിശ്ചയം കഴിഞ്ഞ ശേഷവും ഭാര്യയും രാഹുലും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും ഭര്‍ത്താവ് പറഞ്ഞു.
നഗ്നവീഡിയോകള്‍ക്കൊപ്പം വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും രാഹുല്‍ അയച്ചുനല്‍കിയിരുന്നു. രാഹുലിനെ ഒരുപാട് ഇഷ്ടമാണെന്നും തന്നെ ഒഴിവാക്കാന്‍ തയ്യാറാണെന്നും ഭാര്യ വാട്‌സാപ്പ് ചാറ്റില്‍ പറഞ്ഞിട്ടുണ്ടെന്നും യുവാവിന്റെ പരാതിയിലുണ്ട്.
സംഭവത്തെക്കുറിച്ച് കുടുംബത്തില്‍ ചര്‍ച്ച ചെയ്ത ശേഷം പോലീസില്‍ നല്‍കാനായിരുന്നു ഭര്‍ത്താവിന്റെ തീരുമാനം. എന്നാല്‍ പോലീസിനെ സമീപിച്ചാല്‍ തന്റെയും കുടുംബത്തിന്റെയും പേര് എഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയും അവരുടെ അമ്മാവനും ഭീഷണിപ്പെടുത്തിയതായും ഇദ്ദേഹം ആരോപിച്ചു. ഇതിനെല്ലാം പിന്നാലെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ രാഹുലിനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തന്നെ വഞ്ചിച്ചതിന് ഭാര്യയ്‌ക്കെതിരെയും നിയമനടപടി വേണമെന്നാണ് യുവാവിന്റെ ആവശ്യം. ഈ പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: newlywed husband got wife's private video and screen shots of whatsapp chat, filed complaint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..